Deshabhimani

print edition ബാലഗോകുലം പരീക്ഷയിൽ ഫലപ്രഖ്യാപനം പാടില്ല: ഹെെക്കോടതി

kerala highcourt
വെബ് ഡെസ്ക്

Published on Nov 21, 2026, 01:17 AM | 1 min read

കൊച്ചി: ബാലഗോകുലത്തിന്റെ യങ്‌ സ്‌കോളർ ജില്ലാതല പരീക്ഷ നടത്താമെങ്കിലും ഫലപ്രഖ്യാപനവും സംസ്ഥാനതല പരീക്ഷയും ഇനിയൊരു ഉത്തരവുണ്ടാകുംവരെ പാടില്ലെന്ന്‌ ഹൈക്കോടതി. ജില്ലാതല പരീക്ഷ ഞായറാഴ്‌ച ഓൺലൈനായി നടക്കാനിരിക്കേയാണ് കോടതി ഇടപെടൽ. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി അനൂപ്കുമാർ നൽകി ഹർജിയിൽ ജസ്റ്റിസ് പി ഗോപിനാഥാണ് ഉത്തരവിട്ടത്.


അധ്യാപക പരിഷത്തും മയിൽപ്പീലിയും സംയുക്തമായാണ് അഞ്ചുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി പരീക്ഷ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ പരീക്ഷയ്‌ക്ക്‌ ഒക്ടോബർ 12ന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്‌ വിവാദമായിരുന്നു. കൂൾതലത്തിലും ഉപജില്ലാതലത്തിലും പരീക്ഷകൾ നടന്നതിനുപിന്നാലെ സർക്കാർ അനുമതി പിൻവലിച്ചു. തുടർന്നാണ് പരീക്ഷ നടത്താൻ അനുമതി ആവശ്യപ്പെട്ട് ഹർജി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Flight Charge

01

print edition ഇ‍ൗ വർഷത്തെ നാലാമത്തെ വർധന: ഗൾഫിലേക്കുള്ള ടിക്കറ്റ്‌ നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
KK Jayachandran

02

print edition വൈദ്യുതി കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം
Binsy Doctor

03

print edition അതിജീവിതം മനോഹരം; അച്ഛന്റെ രോഗവും സഹോദരന്റെ ഭിന്നശേഷിയും സാമ്പത്തിക പരാധീനതകളും തളർത്തിയില്ല
kerala highcourt

05

print edition അന്തിമറിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കണം: ഹൈക്കോടതി
KMCC

06

print edition പ്രവാസികളെ സർക്കാർ കണ്ണീരിലാഴ്‌ത്തുന്നുവെന്ന്‌ കെഎംസിസി
deshabhimani section

Recommended

Deshabhimani
Home