Deshabhimani

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌

Fisherman

പ്രതീകാത്മക ചിത്രം, എഐ നിർമിതം

വെബ് ഡെസ്ക്

Published on Nov 21, 2026, 01:00 AM | 1 min read

കൊല്ലം: കടബാധ്യതകളിൽ മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമേകുന്ന കടാശ്വാസ കമീഷൻ ഓഫീസിന്‌ പൂട്ടിട്ട്‌ സർക്കാർ. കടലിലും ഉൾനാടൻ ജലാശയങ്ങളിലും മീൻപിടിക്കുന്ന പരമ്പരാഗത മേഖലയിലെ 1,09,343 കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കിയ കമീഷന്റെ പ്രവർത്തനമാണ്‌ ബദൽ സംവിധാനം ഏർപ്പെടുത്താതെ നിർത്തിയത്‌. നിലവിലെ കമീഷന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന്‌ പകരം സംവിധാനം ഏർപ്പെടുത്താതെയാണ്‌ അവസാനിപ്പിച്ചത്‌. തിരുവനന്തപുരത്തെ കമീഷൻ ഓഫീസ്‌ പൂട്ടി മെന്പർ സെക്രട്ടറി ഫിഷറീസ്‌ ഡയറക്ടർക്ക്‌ താക്കോൽ കൈമാറി. കടക്കെണിയിൽനിന്ന്‌ തൊഴിലാളികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണിത്‌.


മത്സ്യത്തൊഴിലാളികൾക്ക്‌ വലിയ ആശ്വാസം പകർന്ന സംവിധാനമാണ്‌ ഇതോടെ ഇല്ലാതായത്‌. ഇതിനകം കമീഷന്‌ ലഭിച്ച അപേക്ഷകളുടെ തുടർനടപടികളും ഇതോടെ അനിശ്‌ചിതത്വത്തിലായി. കമീഷൻ പ്രവർത്തനം ആരംഭിച്ച 2009 മുതൽ 2026 മാർച്ച് 31വരെ ലഭിച്ച 1,32,739 അപേക്ഷയിൽ 73,950 ഗുണഭോക്താക്കളെ കടബാധ്യതയിൽ നിന്ന്‌ ഒഴിവാക്കിയിരുന്നു.


ധനസ്ഥാപനങ്ങൾ പലിശയുടെ 75ശതമാനവും പിഴപ്പലിശയും ഒഴിവാക്കിയാണ്‌ മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസം പകർന്നത്‌. സർക്കാരിൽ നിന്ന്‌ നേരിട്ട് ഹഡ്‌കോ ഭവന വായ്‌പ, എൻസിഡിസി വായ്‌പ എന്നിവ ഉൾപ്പെടെ 322.604 കോടി രൂപ ഇതുവരെ കടാശ്വാസമായി അനുവദിച്ചു. 210 പേർക്ക് 98,48,212 രൂപ അനുവദിക്കാൻ സർക്കാരിന്‌ ശുപാർശയും സമർപ്പിച്ചു.


തൊഴിൽസംബന്ധമായ ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളി വികസ‌ന ക്ഷേമസഹകരണ സംഘങ്ങൾ മുഖേന നൽകിയ എൻസിഡിസി വായ്‌പ, ഹഡ്കോ ഭവനവായ്‌പ, എൻബിസിഎഫ്ഡിസി, എൻഎംഡിഎഫ്സി എന്നിവിടങ്ങളിൽനിന്ന് മത്സ്യഫെഡ് മുഖേന ലഭ്യമാക്കിയവ, സംഘങ്ങളുടെ തനത് ഫണ്ടിൽനിന്ന്‌ നൽകിയവ, സഹകരണ ബാങ്കുകൾ, ദേശസാൽക്കൃത- ബാങ്കുകൾ, പൊതുമേഖലാ ധന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ എടുത്തത്‌ അടക്കമുള്ള വായ്‌പകളിലാണ്‌ കമീഷൻ ഇളവ്‌ അനുവദിച്ചത്‌.


ജപ്തി നടപടികളിലേക്ക് കടന്ന കേസുകൾ, വായ്‌പയെടുത്ത തൊഴിലാളി മരിച്ച സാഹചര്യം, മാരകരോഗങ്ങൾ കാരണം വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിവില്ലാതായവർ എന്നിവരെയും പരിഗണിക്കാനായി എൽഡിഎഫ്‌ സർക്കാർ കമീഷൻ ആക്‌ട് ഭേദഗതി ചെയ്തിരുന്നു. ഇത്തരം കേസുകൾ പരിഗണിക്കാനായി 2025 ഏപ്രിൽ മുതൽ 2026 മാർച്ച്‌ വരെ കമീഷൻ 10 അദാലത്തും 11 കമീഷൻ മീറ്റിങ്ങുകളും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Columbia

01

print edition കൊളംബിയയിൽ ജനകീയ പ്രക്ഷോഭം
T N Prathapan

02

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു
guruvayoor temple

03

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി
V Sivankutty

04

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani editorial

05

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി
deshabhimani section

Recommended

Deshabhimani
Home