Deshabhimani

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു

T N Prathapan

ടി എൻ പ്രതാപന്‍

വെബ് ഡെസ്ക്

Published on Nov 21, 2026, 01:00 AM | 1 min read

തൃശൂർ: കെ സി വേണുഗോപാൽ പക്ഷത്തുനിന്ന്‌ വി ഡി സതീശൻ വിഭാഗത്തിലേക്ക്‌ നീങ്ങിയ ടി എൻ പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു. എഐസിസി അംഗമായാണ് പ്രതാപനെ തരംതാഴ്‌ത്തിയത്‌. കെ സി വേണുഗോപാൽ പക്ഷത്ത്‌ നിലയുറപ്പിച്ചിരുന്ന പ്രതാപൻ, സതീശൻ മുഖ്യമന്ത്രിയായതോടെ അദ്ദേഹത്തിന്റെ പക്ഷത്തേക്ക്‌ പോയി. തന്റെ പുസ്തകം വി ഡി സതീശനെക്കൊണ്ട്‌ പ്രകാശിപ്പിച്ചു. പ്രകാശനവേളയിൽ സതീശനെ വേദിയിലിരുത്തി പുകഴ്‌ത്തുകയും ചെയ്‌തു. ഇതൊക്കെയാണ്‌ എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന്‌ പ്രതാപനെ നീക്കാൻ കാരണമെന്നാണ്‌ സൂചന. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് എഐസിസി സെക്രട്ടറിമാരുടെ പട്ടിക പുറത്തുവിട്ടത്.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽ മത്സരത്തിനിറങ്ങിയ ടി എൻ പ്രതാപന്‌ പ്രചാരണം തുടങ്ങിയശേഷം പിന്മാറേണ്ടിവന്നു. പകരം കെ മുരളീധരൻ മത്സരിക്കാനിറങ്ങി. എന്നാൽ കോൺഗ്രസ്‌ വോട്ടുകൾ ബിജെപിക്ക്‌ മറിച്ചതോടെ മുരളീധരൻ മൂന്നാംസ്ഥാനത്തായി. ഇതിനുപിന്നിൽ ടി എൻ പ്രതാപനാണെന്ന്‌ പത്മജ വേണുഗോപാൽ ആരോപിച്ചിരുന്നു. തർക്കം രൂക്ഷമായതോടെ ഡിസിസി ഓഫീസിൽ കൂട്ടയടി നടന്നു. തുടർന്ന്‌ ഡിസിസി പ്രസിഡന്റ്‌ ജോസ്‌ വള്ള‍ൂർ, യുഡിഎഫ്‌ കൺവീനർ എം പി വിൻസന്റ്‌ എന്നിവരുടെ സ്ഥാനം തെറിച്ചു. എന്നാൽ പ്രതാപന്‌ സ്ഥാനം നഷ്ടപ്പെട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂരിൽ സീറ്റ്‌ ലഭിച്ചെങ്കിലും പരാജയപ്പെട്ടു. വി ഡി പക്ഷത്തോട്‌ ചേർന്ന്‌ സംസ്ഥാന തലത്തിൽ ബോർഡ്‌‍‍, കോർപറേഷൻ ചെയർമാൻ സ്ഥാനം പ്രതാപൻ ലക്ഷ്യമിടുന്നുണ്ട്‌.


സ്ഥാനചലനം വാർത്തയായതോടെ ടി എൻ പ്രതാപൻ ഫേസ്‌ബുക്കിൽ മറുപടിയുമായി രംഗത്തെത്തി. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട്‌ വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നുള്ളതുകൊണ്ട്‌ എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന്‌ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നതായി പ്രതാപൻ പറയുന്നു. കേരളത്തിൽ പാർടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സന്നദ്ധനാണെന്ന്‌ അറിയിച്ചിരുന്നതായും ഫേസ്‌ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Columbia

01

print edition കൊളംബിയയിൽ ജനകീയ പ്രക്ഷോഭം
Fisherman

02

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌
guruvayoor temple

03

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി
V Sivankutty

04

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani editorial

05

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി
deshabhimani section

Recommended

Deshabhimani
Home