Deshabhimani

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി

guruvayoor temple
വെബ് ഡെസ്ക്

Published on Nov 21, 2026, 01:00 AM | 1 min read

ഗുരുവായൂർ: സ്‌ത്രീകൾക്ക്‌ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പ്രത്യേക വരി ഒരുക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ ഒന്നുമുതൽ സംവിധാനം നിലവിൽ വരുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തീരുമാനം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന വനിതകൾക്കും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാരുൾപ്പെടെയുള്ളവർക്കും സ‍ൗകര്യമാകുമെന്ന്‌ ചെയർമാൻ പറഞ്ഞു.


ക്ഷേത്രത്തിനകത്തെ തിക്കും തിരക്കും ഒഴിവാക്കും. ക്ഷേത്രത്തിനകത്തെ ക്യൂ സംവിധാനം ഘട്ടം ഘട്ടമായി ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റും, - ഇതിനായി വിശദമായ പഠനം നടത്തും. വാർത്താസമ്മേളനത്തിൽ ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി സി ദിനേശൻ നമ്പൂതിരിപ്പാട്, കെ എസ് ബാലഗോപാൽ, എം യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാൽ എന്നിവരും പങ്കെടുത്തു.


ഗുരുവായൂര്‍ ഏകാദശി ഇന്ന്


ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ശനിയാഴ്ച ആഘോഷിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി പതിനായിരങ്ങൾ ഗുരുവായൂരിലെത്തും. കേരളത്തിലെ മികച്ച വാദ്യകലാകാരന്മാര്‍ പ്രാമാണികരാകുന്ന പഞ്ചവാദ്യം, മേളം, എന്നിവയോടുകൂടിയ കാഴ്ച ശീവേലിയും രാവിലെയും രാത്രിയിലും വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും.ക്ഷേത്രത്തിനകത്തെ മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാരും തായമ്പകയ്‌ക്ക് മഞ്ചേരി ഹരിദാസും നേതൃത്വം നല്‍കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Columbia

01

print edition കൊളംബിയയിൽ ജനകീയ പ്രക്ഷോഭം
T N Prathapan

02

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു
Fisherman

03

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌
V Sivankutty

04

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani editorial

05

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി
deshabhimani section

Recommended

Deshabhimani
Home