Deshabhimani

print edition ഞങ്ങൾ ആക്രമിക്കപ്പെട്ടതുപോലും സംശയനിഴലിലാക്കി

P Jayarajan.jpg

പി ജയരാജൻ

വെബ് ഡെസ്ക്

Published on Nov 21, 2026, 01:00 AM | 1 min read

കണ്ണൂർ: അരിയിൽ കേസിൽ കോടതി വിധി വന്നശേഷവും നേതാക്കളെ സംശയമുനയിൽ നിർത്തുന്ന അധമ മാധ്യമ പ്രവർത്തനമാണ് ചിലർ നടത്തുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ. ഞാനും ടി വി രാജേഷും ‘ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം' എന്നാണ് മാധ്യമങ്ങൾ എഴുതിയത്. ലീഗിന്റെ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ പോയ ഞങ്ങളാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചത് പൊലീസാണ്. ഞങ്ങൾക്ക് പരിക്കേറ്റുവെന്ന് പൊലീസിന് ബോധ്യമുള്ളതിനാലാണ്‌ ആശുപത്രിയിൽ എത്തിച്ചത്. എന്നിട്ടും കേസിന്റെ വിധി വന്ന ഘട്ടത്തിൽപോലും ആക്രമിക്കപ്പെട്ടതിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ള അധമ മാധ്യമ പ്രവർത്തനമാണ് ചിലർ നടത്തുന്നത്. ഇത്തരം കമ്യൂണിസ്റ്റ്‌ വിരുദ്ധ മാധ്യമസമീപനങ്ങൾ തീർച്ചയായും പരിശോധിക്കപ്പെടണം– പി ജയരാജൻ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.


ഞങ്ങളെ അക്രമികളായി ചിത്രീകരിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ശ്രമിച്ചതും മുസ്ലിം ലീഗാണ്. കോടതിയിൽ കള്ളമൊഴി നൽകിക്കാൻ അവർ നിരവധി സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നു. എന്നാൽ, അവർ കൊണ്ടുവന്ന സാക്ഷികളിൽ ചിലർ കോടതിയിൽ നുണ പറയാൻ തയ്യാറായില്ല. ​അതിലൊരാൾ വിദേശത്തുനിന്ന് വന്ന്‌ കോടതിയുടെ കോമ്പൗണ്ട് വരെ എത്തിയതാണ്. എന്നിട്ടും അദ്ദേഹത്തെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തനിക്ക് തെറ്റായ കാര്യങ്ങൾ കോടതിയിൽ പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതിനാലാണ്‌ പ്രൊസിക്യൂഷൻ പിന്മാറിയത്.


മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയായ ചില സാക്ഷികൾ ഇത്തരത്തിൽ വ്യാജമൊഴി നൽകാൻ തയ്യാറാകാതിരുന്നത് അവർ യഥാർഥ സത്യവിശ്വാസികൾ ആയതുകൊണ്ടാണ്. സത്യത്തിലും നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന മനുഷ്യർക്ക് കള്ളം പറയാൻ സാധിക്കാത്തതുകൊണ്ട് മാത്രമാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയതെന്നും പി ജയരാജൻ കുറിച്ചു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Columbia

01

print edition കൊളംബിയയിൽ ജനകീയ പ്രക്ഷോഭം
T N Prathapan

02

print edition പ്രതാപന്റെ എഐസിസി സെക്രട്ടറി സ്ഥാനം തെറിച്ചു
Fisherman

03

print edition മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‌ പൂട്ട്‌
guruvayoor temple

04

print edition ഡിസംബർ ഒന്നിന് പ്രാബല്യത്തിൽ: ഗുരുവായൂരിൽ വനിതകൾക്ക് ദർശനത്തിന് പ്രത്യേക വരി
V Sivankutty

05

print edition ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ 
ലീഗ്‌ മന്ത്രി കൂട്ടുനിൽക്കുന്നു: വി ശിവൻകുട്ടി
deshabhimani editorial

06

print edition മോദിയുടെ വിമർശം കാപട്യത്തിന്റെ പരകോടി
deshabhimani section

Recommended

Deshabhimani
Home