Deshabhimani

മുൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ അറസ്റ്റ്: പിഎസ്‌സി ജീവനക്കാർ പ്രതിഷേധിച്ചു

മുൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പിഎസ് സി എംപ്ലോയീസ് യൂണിയൻ തൃശൂരിൽ നടത്തിയ യോഗം

മുൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പിഎസ് സി എംപ്ലോയീസ് യൂണിയൻ തൃശൂരിൽ നടത്തിയ യോഗം

വെബ് ഡെസ്ക്

Published on Oct 30, 2026, 12:15 AM | 1 min read

തൃശൂർ

ആസൂത്രണ ബോർഡ് ചീഫ് തസ്തികയുടെ മൂല്യനിർണയത്തിലുണ്ടായ സാങ്കേതികപ്പിഴവ് സംബന്ധിച്ച കേസിൽ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ അറസ്റ്റ് ചെയ്തതിൽ പിഎസ്‌സി ജീവനക്കാർ പ്രതിഷേധിച്ചു. തൃശൂർ പിഎസ്‌സി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോ ഗത്തിൽ പിഎസ്‍സി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ രേഷ്മ രാജൻ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിഅംഗം പി എ ലിജോ, സംസ്ഥാന വനിതാ കമ്മിറ്റിഅംഗം അംഗം ജ്യോത്സന നാഥ്, റിനോഷ് ആന്റണി എന്നിവർ സംസാരിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്‌ചകൾക്ക് വകുപ്പുതല നടപടി സ്വീകരിക്കുന്നതിനെതിരെ ശക്തമായ നിയമം നിലവിലിരിക്കുമ്പോഴാണ് ജീവനക്കാർക്കെതിരെ ക്രിമിനിൽ കേസ് ചാർജ് ചെയ്തത്. പിഴവുകളുടെ പേരിൽ ഇത്തരം കിരാതമായ നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home