Deshabhimani

print edition അമ്മേ, ഇതാ പൊന്ന്‌

GOLD

സിദ്ധ സുരേഷ് 80 മീറ്റർ ഹർഡിൽസിൽ സ്വർണം നേടുന്നു

avatar
നെബിൻ കെ ആസാദ്‌

Published on Oct 30, 2026, 12:49 AM | 1 min read

കോഴിക്കോട്: സിദ്ധ സുരേഷ്‌ പരിശീലനത്തിന്‌ പണം കണ്ടെത്തിയത്‌ അമ്മയുടെ സ്വര്‍ണം വിറ്റാണ്‌. സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആ അമ്മയ്‌ക്കായി സിദ്ധ പൊൻനേട്ടം കുറിച്ചു. സബ്‌ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സ്‌ 13.19 സെക്കന്‍ഡിൽ പൂ‍ർത്തിയാക്കി. പാലക്കാട് മുണ്ടൂര്‍ എച്ച്എസ്‌ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിയാണ്‌. ഇത്തവണ ആദ്യ സ്‌കൂൾ മീറ്റായിരുന്നു.


മുണ്ടൂര്‍ കയറംകോട്ടത്ത്‌ ഷീറ്റ്‌ കൊണ്ട് മൂടിയ ഒറ്റമുറി വീട്‌. അതിലാണ്‌ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള സിദ്ധയുടെ ലോകം. അടച്ചുറപ്പുള്ള വീട്ടിലേക്കുള്ള വഴിയാണ് അവള്‍ക്ക് അത്‌ലറ്റിക്‌സ്‌. മഴപെയ്‌താല്‍ ചോര്‍ന്നൊലിക്കാത്ത, മെഡലുകളും ട്രോഫികളും നനയാതെ സൂക്ഷിക്കാനാവുന്ന വീടുവേണമെന്നാണ് കുഞ്ഞുമനസ്സിലെ മോഹം. ഓട്ടോ ഡ്രൈവറായ അച്ഛന്‍ ഒ എന്‍ സുരേഷും അമ്മ രാഗിണിയും മകള്‍ക്കൊപ്പം ഏതറ്റംവരെയുമുണ്ട്.


സുഹൃത്തായ ആയുഷിന്റെ സ്‌പൈക്ക് കടംവാങ്ങിയാണ് ജില്ലാ മീറ്റിൽ സ്വര്‍ണം നേടിയത്. സംസ്ഥാന മീറ്റിനെത്തുമ്പോള്‍ പുതിയത് സമ്മാനമായി കിട്ടി. എന്‍ എസ് സിജിനും സൂരജുമാണ് പരിശീലകര്‍. സ്‌കൂളിലെ മണ്‍മൈതാനത്താണ് ഓടിത്തെളിഞ്ഞത്. സിദ്ധു സുരേഷാണ് സഹോദരന്‍. കോട്ടയം ഭരണങ്ങാനം സിഎസ്എച്ച്എസ്എച്ച് ജിഎച്ച്എസിലെ അനുഗ്രഹ കൃഷ്ണന്‍ വെള്ളിയും (13.34) ‌തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ കെ ടി അസ്ഹ ഷാന്‍ വെങ്കലവും നേടി (13.45).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home