ആരോഗ്യ സർവകലാശാല സെൻട്രൽ സോൺ കലോത്സവത്തിന് തിരശ്ശീലയുയർന്നു

ആരോഗ്യ സർവകലാശാല സെൻട്രൽ സോൺ കലോത്സവം തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഗായകൻ അതുൽ നറുകര ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ആരോഗ്യ സർവകലാശാല സെൻട്രൽ സോൺ കലോത്സവം തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഗായകൻ അതുൽ നറുകര ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ആരതി ശിവദാസ് അധ്യക്ഷനായി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി പി വിജയന്‍, രജിസ്ട്രാർ ഡോ. എസ് ഗോപകുമാര്‍, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഉഷ, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയർപേഴ്സൺ മുഹമ്മദ് ഷഹബാസ്, വിദ്യാർഥി ഡീൻ ഡോ. ആശിഷ്, ആരോഗ്യ സർവകലാശാല ജനറൽ വൈസ് ചെയർപേഴ്സൺ ഡോ. വിതുര രവീന്ദ്രൻ, ജനറൽ സെക്രട്ടറി മുഹമ്മദ് നാസിബ് എന്നിവർ സംസാരിച്ചു. തൃശൂർ മുന്നിൽ തൃശൂർ ആതിഥേയരായ തൃശൂർ ഗവ. മെഡിക്കൽ കോളേജ് മുന്നിൽ. 104 പോയിന്റ് നേടിയാണ് തൃശൂരിന്റെ മുന്നേറ്റം. 30 പോയിന്റുമായി കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് രണ്ടാമതും 24 പോയിന്റുമായി തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മൂന്നാമതും നിൽക്കുന്നു.









0 comments