Deshabhimani

പോസ്‌റ്ററിൽ താമര, യൂത്ത്‌ലീഗ്‌ സമ്മേളനം വിവാദത്തിൽ

വെബ് ഡെസ്ക്

Published on Nov 05, 2026, 12:26 AM | 1 min read

പ്രത്യേക ലേഖകൻ

കോഴിക്കോട്‌ സമ്മേളന പോസ്‌റ്ററിൽ കാവിനിറത്തിൽ താമര വിരിഞ്ഞ പെൻസിൽ ചേർത്തതിനെ ചൊല്ലി മുസ്ലിം യൂത്ത്‌ലീഗിൽ വിവാദം.കൊച്ചിയിൽ ആറിന്‌ തുടങ്ങുന്ന മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളന പോസ്‌റ്ററാണ്‌ നേതൃത്വത്തെ കുരുക്കിലാക്കിയത്‌. കാവിനിറത്തിൽ താമര രൂപത്തിൽ വിരിഞ്ഞ പെൻസിലാണ്‌ സമ്മേളന പോസ്‌റ്ററിലുള്ളത്‌. ‘മുന്പേ ഗമിച്ചീടിന ഗോവുതന്റെ’...എന്നതുപോലെ അർഥവത്താണ്‌ പോസ്‌റ്ററെന്ന്‌ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പരിഹാസവുമുണ്ട്‌. ബിജെപിയുമായി ഡീലുള്ള മുസ്ലിംലീഗിന്റെ പോഷകസംഘടനയാണെന്ന്‌ യൂത്ത്‌ലീഗ്‌ എന്ന്‌ തെളിയിക്കുന്നതാണ്‌ പോസ്‌റ്ററെന്നാണ്‌ കളിയാക്കൽ. പി എം ശ്രീയടക്കം യുഡിഎഫ്‌ സർക്കാർ സംഘപരിവാര അജ ൻഡകൾ നടപ്പാക്കുന്ന വേളയിൽ പോസ്‌റ്റർ ഗംഭീരമായെന്നാണ്‌ യൂത്ത്‌ലീഗ്‌ വൃത്തങ്ങളിൽ ഒരുവിഭാഗത്തിന്റെ ചർച്ച. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും സർവകലാശാല സെനറ്റിലും സിൻഡിക്കറ്റിലും ആർഎസ്‌എസുകാരെ നിയമിച്ചതിനെതിരെ യൂത്ത്‌ലീഗ്‌ പ്രതികരിച്ചിരുന്നില്ല. മുൻ യൂത്ത്‌ലീഗ്‌ നേതാവായ മന്ത്രി കെ എം ഷാജിയെ തിരുവനന്തപുരത്ത്‌ യുവമോർച്ചക്കാർ തടഞ്ഞ്‌ റോഡിലിറക്കിവിട്ട സംഭവത്തിലും പ്രതിഷേധിച്ചില്ല. ഇതിലെല്ലാം സംഘടനയിൽ ഒരുവിഭാഗത്തിന്‌ അമർഷമുണ്ട്‌. നേതൃത്വം യൂത്ത്‌ലീഗിന്റെ യഥാർഥ അവസ്ഥ സമ്മേളന പോസ്‌റ്ററിലൂടെ പ്രതീകവൽക്കരിച്ചു എന്നാണ്‌ വിമർശം. ആറ്‌, ഏഴ്‌, എട്ട്‌ തീയതികളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പോസ്‌റ്റടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്നാണ്‌ സൂചന. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും പ്രസിഡന്റ്‌ മുനവറലി തങ്ങളെയും മാറ്റി സ്ഥാനംപിടിക്കാൻ ശ്രമിക്കുന്ന ചിലരാണ്‌ ഇത്തരം വിമർശങ്ങൾക്ക്‌ പിന്നിലെന്നാണ്‌ നേതൃത്വത്തിന്റെ വിശദീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home