ad
Deshabhimani

"നന്ദു' കടുവയ‍്ക്ക് ദയാവധം

തൃശൂർ സുവോളജിക്കൽ പാർക്കിൽ ദയവധം നടപ്പാക്കിയ  ‘നന്ദു' കടുവയ്ക്ക്  
ഗാർഡ്‌ ഓഫ്‌ ഹോണർ നൽകുന്നു

തൃശൂർ സുവോളജിക്കൽ പാർക്കിൽ ദയവധം നടപ്പാക്കിയ ‘നന്ദു' കടുവയ്ക്ക് 
ഗാർഡ്‌ ഓഫ്‌ ഹോണർ നൽകുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 11, 2026, 12:21 AM | 1 min read

തൃശൂർ

തൃശൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലായിരുന്ന ‘നന്ദു' എന്ന ആൺകടുവക്ക് ദയാവധം നൽകി. വയനാട്ടിൽനിന്ന് രക്ഷപ്പെടുത്തി സുവോളജിക്കൽ പാർക്കിൽ സംരക്ഷണത്തിലായിരുന്ന നന്ദുവിന് വായിൽ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന്‌ വിദഗ്‌ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സയും പരിചരണവും നൽകിയിരുന്നു. എന്നാൽ, രോഗം മൂർച്ഛിക്കുകയും കടുവയ്ക്ക് ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്ത ഗുരുതരമായ അവസ്ഥയിലേക്ക് എത്തി. രോഗത്തിന്റെ തീവ്രതമൂലം അതീവ വേദന അനുഭവിച്ചിരുന്ന നന്ദുവിന്റെ ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന് വെറ്ററിനറി വിദഗ്ധർ വിലയിരുത്തിയതിനെ തുടർന്നാണ്‌ ദയവധം നൽകിയത്‌. മൃഗത്തിന്റെ ദുരിതം ഒഴിവാക്കുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം വ്യാഴം രാവിലെ 10ന്‌ ദയാവധം നടത്തി. തുടർന്ന് നന്ദുവിന്റെ മൃതദേഹം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ് മോർട്ടം നടത്തി. ഗാർഡ്‌ ഓഫ്‌ ഹോണർ നൽകിയശേഷം മൃതദേഹം സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്കരിച്ചെന്ന്‌ സുവോളജിക്കൽ പാർക്ക്‌ ഡയറക്ടർ ബി എൻ നാഗരാജ്‌ അറിയിച്ചു. ദേശീയ മൃഗമായതിനാലാണ്‌ ഗാർഡ്‌ ഓഫ്‌ ഹോണർ നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home