ad
Deshabhimani

നടുവട്ടം ഗവ. എൽ പി സ്‍കൂളിൽ 
ഡിജിറ്റൽ പ്രോഗ്രസ്‌

 Digital Progress

നടുവട്ടം ഗവ എൽ പി സ്‍കൂൾ

വെബ് ഡെസ്ക്

Published on Sep 11, 2026, 12:54 AM | 1 min read

ഹരിപ്പാട്

അൺ-എയ്ഡഡ് വിദ്യാലയങ്ങളെയും ഹയർ സെക്കൻഡറി സ്കൂളുകളെയും അമ്പരപ്പിക്കുന്ന ഡിജിറ്റൽ മുന്നേറ്റവുമായി നടുവട്ടം ഗവ. എൽ പി സ്കൂൾ. ഹരിപ്പാട് ഉപജില്ലയിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ സ്കൂളിൽ ഇത്തവണ പ്രോഗ്രസ് കാർഡുകൾ അച്ചടിച്ച് നൽകുന്നതിന് പകരം ഓൺലൈനായി ലഭ്യമാക്കി ജില്ലയിൽ പുതുചരിത്രം കുറിച്ചു. ​ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അഡ്മിഷൻ നമ്പർ ഉപയോഗിച്ച് കുട്ടികളുടെ പ്രോഗ്രസ് കാർഡുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്തെടുക്കാം. അടുത്ത പരീക്ഷ മുതൽ പ്രീ-പ്രൈമറി ക്ലാസുകളിലും ഓൺലൈൻ പ്രോഗ്രസ് കാർഡ് ലഭ്യമാക്കുമെന്ന് പ്രധാനാധ്യാപിക എസ് വിജി അറിയിച്ചു. ഇതിനായി glpsnaduvattom. blogspot.com എന്ന ബ്ലോഗ് സജ്ജമാക്കിയിട്ടുണ്ട്. ​പ്രോഗ്രസ് കാർഡ്‌ കൂടാതെ ഓൺലൈൻ അഡ്മിഷൻ ഫോറം, സ്കൂൾ വാഹനത്തിനുള്ള അപേക്ഷ, സ്കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനുള്ള സംവിധാനം എന്നിവയെല്ലാം ബ്ലോഗിലൂടെ ലഭ്യമാകും. ​പൂർവ്വ വിദ്യാർഥിയും ആലപ്പുഴ റവന്യൂജില്ല സയൻസ് ക്ലബ്ബ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും റിട്ട. അധ്യാപകനുമായ സി ജി സന്തോഷാണ് സോഫ്റ്റ്‌വെയറും ബ്ലോഗും തയ്യാറാക്കി നൽകിയത്. ബ്ലോഗ്‌ വിജയമാക്കാൻ വിദ്യാലയത്തിലെ അധ്യാപകർ ഒരുമനസോടെ പ്രവർത്തിച്ചു. മാനേജ്മെന്റ് കമ്മിറ്റിയും പൂർണ പിന്തുണ നൽകി. 150 നടുത്ത് വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. പിടിഎ യോഗങ്ങളിൽ ഈ പുതിയ സംവിധാനം എങ്ങനെ ഉപയോഗിക്കണമെന്ന് അധ്യാപകർ രക്ഷിതാക്കൾക്ക് വിശദീകരിച്ചു. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാലയത്തിൽ വർണക്കൂടാരം ഉൾപ്പെടെയുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പാക്കി കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home