ad
Deshabhimani

തടവുകാര്‍ക്ക് ക്ലാസുമായി 
ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍

വിയ്യൂര്‍ ജയിലിലെ തടവുകാര്‍ക്കായി 
മോഹിനിയാട്ടം അവതരിപ്പിക്കുന്ന 
ആര്‍എല്‍വി രാമകൃഷ്ണന്‍

വിയ്യൂര്‍ ജയിലിലെ തടവുകാര്‍ക്കായി 
മോഹിനിയാട്ടം അവതരിപ്പിക്കുന്ന 
ആര്‍എല്‍വി രാമകൃഷ്ണന്‍

വെബ് ഡെസ്ക്

Published on Jul 03, 2026, 12:31 AM | 1 min read

ചാലക്കുടി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മുന്നില്‍ കലയും ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി മോഹിനിയാട്ടം അവതരിപ്പിച്ച് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍. പ്രചോദനാത്മക ക്ലാസിലായിരുന്ന രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിച്ചത്. മോഹിനിയാട്ട വേഷമിട്ടെത്തിയ രാമകൃഷ്ണന്‍ വേദിയില്‍ ആടിത്തിമിര്‍ത്തപ്പോള്‍ തടവുകാരും ജയിലധികൃതരും നല്‍കിയത് നിറഞ്ഞ കൈയടി. തടവുകാരോട് കുശലം പറഞ്ഞും കലാഭവന്‍ മണിയുടെ ഓര്‍മകള്‍ പങ്കുവച്ചും കലാമണ്ഡലം അസി. പ്രൊഫസര്‍കൂടിയായ രാമകൃഷ്ണന്‍ സമയം ചെലവിട്ടു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണിയും വിയ്യൂര്‍ ജയിലില്‍ കലാപരിപാടികള്‍ നടത്തിയിട്ടുണ്ട്. ഇത്തവണ നാടന്‍പാട്ടുകള്‍ പാടാനായി രാമകൃഷ്ണന്റെ സഹോദരിയുടെ മകന്‍ രഞ്ജിത്തും രാമകൃഷ്ണനൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home