ചിമ്മിനിഡാമിന്റെ സൗന്ദര്യം ഇനി ഡാമിന്റെ മുകളിൽനിന്ന് ആസ്വദിക്കാം

ചിമ്മിനിഡാമിന്റെ മുകൾഭാഗം
തൃശൂർ
ചിമ്മിനി ഡാം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കലക്ടറുടെ ചേബറിൽ ഇറിഗേഷൻ പ്രോജക്ട് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം ചേർന്നു. കെ കെ രാമചന്ദ്രൻ എംഎൽഎ, കലക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ചിമ്മിനിഡാമിന്റെ മുകൾ ഭാഗത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിച്ച ശേഷം 5രൂപ ഫീസിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ആവശ്യമായ ജീവനക്കാരെ നിയമിക്കാനും വിനോദ സഞ്ചാരികൾക്കായി ടോയ്ലറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താനും ധാരണയായി. ഡിവിഷൻ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എം എൻ സജിത്ത്, പീച്ചി വൈൽഡ് ലൈഫ് വാർഡൻ എം കെ രഞ്ജിത്ത്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ മുഹമ്മദ് റാഫി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ഇരിങ്ങാലക്കുട ആർഡിഒ അബ്ദുൾ മജീദ്, ഡിടിപിസി ടൂർ കോ–ഓർഡിനേറ്റർ വി ജെ രൂപേഷ്, ചിമ്മിനി ഡാം അസിസ്റ്റന്റ് എൻജിനിയർ കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.









0 comments