കാതറിൻ പോളിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കാതറിൻ പോളിന്റെ നിര്യാണത്തിൽ ആളൂരിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സംസാരിക്കുന്നു
ആളൂർ
ആളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന കാതറിൻ പോളിന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അനുസ്മരണം നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ ആർ ജോ അധ്യക്ഷനായി. ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടൻ സിപിഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി സി ഷൺമുഖൻ, ഉഷ പ്രഭുകുമാർ, എം രാജേഷ്, ടി സി അർജുനൻ, ബാബു തോമസ്, പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് തുളുവത്ത്, ഡി പി നായർ, നൈജോ മാടാന, സന്ധ്യ നൈസൻ, എൻ ബാബു, ടി വി ഷാജു എന്നിവർ സംസാരിച്ചു.










0 comments