ad
Deshabhimani

പികെഎസ് രണ്ട് ലക്ഷം പേരെ അംഗങ്ങളാക്കും; ആദ്യ അംഗമായി പ്രസീത

നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടിക്ക് മെമ്പർഷിപ്പ് നൽകി പികെഎസ്  ക്യാമ്പയിൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടിക്ക് മെമ്പർഷിപ്പ് നൽകി പികെഎസ് ക്യാമ്പയിൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 12:27 AM | 1 min read


ചാലക്കുടി

കുന്നംകുളം ​പട്ടികജാതി ക്ഷേമസമിതി ജില്ലാ മെമ്പർഷിപ്‌ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രശസ്ത നാടൻപാട്ട് കലാകാരിയും അക്കാദമി അവാർഡ് ജേതാവുമായ പ്രസീത ചാലക്കുടിക്ക് ആദ്യ മെമ്പർഷിപ്‌ നൽകി ക്യാമ്പയിൻ പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. പ്രസീതയുടെ പെരുമ്പിലാവിലെ ഭവനത്തിൽ നടന്ന ചടങ്ങിൽ പികെഎസ് സംസ്ഥാന കമ്മിറ്റിയംഗം യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി രാജേഷ്, പി കെ കൃഷ്ണൻകുട്ടി, എൻ കെ പ്രമോദ് കുമാർ, ടി വി ബബിഷ്, സി ജി രഘുനാഥ്, പി പി സുനിൽ, ശാന്ത ശ്രീധരൻ, സുജാത സദാനന്ദൻ, ബിന്ദു കുമാരൻ, കെ കെ മുരളി എന്നിവർ സംസാരിച്ചു. ജില്ലയിൽ 15 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ടുലക്ഷം പട്ടികജാതിക്കാരെ അംഗങ്ങളാക്കാനുള്ള ഇടപെടൽ നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ വി രാജേഷ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home