ad
Deshabhimani

കീരന്പാറയിലെ വന്യമൃഗശല്യത്തിൽ ജനകീയ പ്രതിഷേധം ​

keerampara

കീരന്പാറ പഞ്ചായത്തിലെ വന്യമൃഗശല്യത്തിൽ നടപടി ആവശ്യപ്പെട്ട്‌ 
പുന്നേക്കാട് സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രതിഷേധം 
ആന്റണി ജോൺ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 01:10 AM | 1 min read

കോതമംഗലം


കീരന്പാറ പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗശല്യത്തിൽ പുന്നേക്കാട് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ഒരുമാസമായി കീരന്പാറ പഞ്ചായത്തിൽ രാപകൽ വ്യത്യാസമില്ലാതെ കാട്ടാന ശല്യം രൂക്ഷമാണ്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഒന്ന്, രണ്ട് വാർഡുകളിൽ ആനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. ആനകളെ ജനവാസമേഖലയിൽനിന്ന് നീക്കുന്നതിന് വനം വകുപ്പ് കാര്യക്ഷമമായി ഇടപെട്ടിട്ടില്ല.


അടിക്കടി കാട്ടാന ആക്രമണമുണ്ടായിട്ടും ഷിബു തെക്കുംപുറം എംഎൽഎയും പഞ്ചായത്ത് ഭരണാധികാരികളും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം കീരന്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചത്‌.


ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജിജോ ആന്റണി അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മറ്റി അംഗം സാബു വർഗീസ്, ലോക്കൽ സെക്രട്ടറി എം എസ് ശശി, പി എസ് അർജുൻ, കെ ഒ കുര്യാക്കോസ്, വി സി ചാക്കോ, ഇ പി രഘു, ജോമോൻ കുര്യൻ, മനിൽ തോന്പ്ര എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home