print edition പരമ്പര തേടി ഇന്ത്യ

വെെഭവ് സൂര്യവംശി പരിശീലനത്തിൽ
ഹരാരെ : സിംബാബ്‌വെക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര തേടി ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരം ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിൽ വൈകീട്ട് 4.30ന് തുടങ്ങും.
ആദ്യ കളി ഇന്ത്യ ഏഴ്‌വിക്കറ്റിന് ജയിച്ചു. ഓപ്പണർ വൈഭവ് സൂര്യവംശിയുടെ തകർപ്പനടിയും യുവപേസർ ബൗളർമാരുടെ മികവുമാണ് അനായാസജയമൊരുക്കിയത്. സൂര്യവംശി 19 പന്തിൽ 50 റണ്ണെടുത്തു. അതിൽ നാല് വീതം ഫോറും സിക്‌സറുമുണ്ടായിരുന്നു. ഇഷാൻ കിഷനും ബാറ്റിങ് നിരയിൽ തിളങ്ങി. ‘മാൻ ഓഫ് ദി മാച്ചായ’ മായങ്ക് യാദവ് നാല് ഓവറിൽ 18 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. പ്രിൻസ് യാദവ് നാല് ഓവറിൽ 19 റൺ വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റെടുത്തത്. അയർലൻഡിനെതിരെയും (2–0) ഇംഗ്ലണ്ടിനെതിരെയും (4–0) പരമ്പര നഷ്‌ടപ്പെട്ട ഇന്ത്യൻ ക്യാപ്‌റ്റൻ ക്യാപ്‌റ്റൻ ശ്രേയസ് അയ്യർക്ക് ഇൗ പരമ്പര നിർണായകമാണ്.









0 comments