ad
Deshabhimani

അയയിൽനിന്ന്‌ 3 പേർക്ക് ഷോക്കേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2026, 02:00 AM | 1 min read


ആലത്തൂർ

ഇരുമ്പ് അയയിൽനിന്ന്‌ ഷോക്കേറ്റ് മൂന്നുപേർക്ക് പരിക്കേറ്റു. തെന്നിലാപുരം വടക്കത്തറ ശാരദ (63), മരുമക്കളായ രാധിക (36), രേഷ്മ (32) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളി പകൽ പത്തോടെയാണ് അപകടം. മൂവരുടെയും കുടുംബങ്ങൾ തറവാട് പരിസരത്ത് മൂന്ന് ഷെഡുകളിലായാണ് താമസിക്കുന്നത്. ശാരദയുടെ വീടിന്റെ നിർമാണം നടന്നുവരികയാണ്. ഈ വീടിന്റെ വൈദ്യുതി കണക്ഷൻ മാറ്റിസ്ഥാപിച്ചിരുന്നു. താൽക്കാലികമായി ഒരുക്കിയ ഷെഡിന്റെ കഴുക്കോലിൽ ഇരുമ്പുകമ്പികൊണ്ട്‌ തുണി ഉണക്കാൻ അയ കെട്ടിയിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് അയയിലേക്ക് വൈദ്യുതി പ്രവഹിച്ചതറിയാതെ തുണി അയയിലിട്ട ശാരദയ്‌ക്ക്‌ ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ രാധികയും ഷോക്കേറ്റ് തെറിച്ചുവീണു. രാധികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ രേഷ്മയ്‌ക്കും ഷോക്കേറ്റു. മൂന്നുപേരെയും ഉടൻ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ശാരദയും രാധികയും വെന്റിലേറ്ററിലാണ്. രേഷ്മ ആശുപത്രി വിട്ടു. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home