വിദ്യാർഥിപ്രക്ഷോഭത്തിന് ഐക്യദാർഢ്യം

വിദ്യാർഥിപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഐക്യദാർഢ്യപ്രതിജ്ഞയും ജ്വാല തെളിക്കലും
കൊച്ചി
വിദ്യാർഥിപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റികളുടെ സഹകരണത്തോടെ ഐക്യദാർഢ്യപ്രതിജ്ഞയും ജ്വാല തെളിക്കലും സംഘടിപ്പിച്ചു. കലൂർ മെട്രോ സ്റ്റേഷനുസമീപം നടന്ന പരിപാടി ഷാജി ജോർജ് പ്രണത ഉദ്ഘാടനം ചെയ്തു. പി കെ സാബു അധ്യക്ഷനായി. സി മണി, കെ വി മനോജ്, റെജിമോൾ പ്രദീപ്, ടിജോ സെബാസ്റ്റ്യൻ, സോജൻ ആന്റണി, വി വി പ്രവീൺ എന്നിവർ സംസാരിച്ചു. നാടൻപാട്ട് കലാകാരൻ റെജീഷ് പാണ്ടവാസ്, മിനി സാബു എന്നിവർ പാട്ടുകൾ അവതരിപ്പിച്ചു.
കാക്കനാട്
ഡൽഹിയിലെ വിദ്യാർഥിസമരത്തിന് പിന്തുണയുമായി കുസുമഗിരി മെന്റൽ ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു. ആശുപത്രിയിലെ അന്തേവാസികൾ, സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ, ഡോക്ടർമാർ, നഴ്സുമാർ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ അണിനിരന്നു. സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗം മേധാവി സിസ്റ്റർ ജെസിയ റാലി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മിറിയം റാലി ഫ്ലാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനത്തിൽ അസി. സൈക്യാട്രിക് സോഷ്യൽ വർക്കർ റിയോൺ ഷാജി സംസാരിച്ചു.
മട്ടാഞ്ചേരി
കൊച്ചി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തോപ്പുംപടി ബിഒടി ജങ്ഷനില്‍ നീറ്റ് പരീക്ഷാക്രമക്കേടില്‍ ഡൽഹിയില്‍ സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപം തെളിച്ചു. കെ ബി ജബ്ബാര്‍ അധ്യക്ഷനായി. അഭിലാഷ് തോപ്പില്‍, എം ഹബീബുള്ള, കെ ബി സലാം, കെ എച്ച് ഹനീഷ്, ജെയ്സന്‍ കൂപ്പര്‍, കെ എ സലീം എന്നിവര്‍ സംസാരിച്ചു.
കൊച്ചി
ഡൽഹിയിൽ നടക്കുന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർനീക്കത്തിൽ അപലപിച്ചും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആലിൻചുവട് ജനകീയ വായനശാല വാർഷിക പൊതുയോഗം പ്രമേയം പാസാക്കി. പൊതുയോഗം കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഡോ. സി കെ സിജി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ എൻ സന്തോഷ് അധ്യക്ഷനായി. സെക്രട്ടറി ടി എസ് ഹരി പ്രവർത്തന റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു. പി ഡി സെബി, കെ വി ഗിരിജൻ, കെ ജി ബാലൻ, പി സി രാജീവൻ, സി എൽ ലീഷ് എന്നിവർ സംസാരിച്ചു.









0 comments