ad
Deshabhimani

നെല്ലിയാമ്പതിയിൽ ചാപ്പക്കാലൻ ആന

ചാപ്പക്കാലൻ ആന ബാങ്ക് പാടിയിൽ നിലയുറപ്പിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Jul 25, 2026, 02:00 AM | 1 min read

കൊല്ലങ്കോട്

നെല്ലിയാമ്പതിയിൽ വീണ്ടും കാട്ടാന ശല്യം. പാടികളിൽ എത്തിയ കാട്ടാന നേരം വെളുക്കുവോളം ഭീതിയും നാശനഷ്ടവും വിതച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് ബാങ്ക് പാടിയിൽ കാട്ടാന എത്തിയത്. സമീപത്തെ മരങ്ങൾ കടപുഴക്കി വീഴ്‌ത്തി. പ്ലാവിലെ ചക്കകളും കുലുക്കി വീഴ്‌ത്തി. വൈദ്യുതി പോസ്റ്റുകൾ തകർത്തോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ബാങ്ക് പാടിയിലും സമീപത്തെ താഴത്തെ പാടിയിലും ആനനാശം വിതച്ചു. പാടിക്ക് മുന്നിൽ നിർത്തിയിട്ട ഡി രതീഷിന്റെ ജീപ്പ് നശിപ്പിച്ചു . വ്യാഴം രാത്രി ഒന്പതിന്‌ എത്തിയ കാട്ടാന വെള്ളി രാവിലെ അഞ്ചോടെ കൂവപ്പള്ളത്ത് നിലയുറപ്പിച്ചു. പകലും ആന കാട്കയറിട്ടില്ല. ഒരു കാല് ചെറുതായതിനാൽ ചാപ്പക്കാലൻ എന്ന് വിളിക്കുന്ന ആനയാണ് പാടിയിലെത്തിയത്.മുമ്പ് കാര്യമായ നാശനഷ്ടം വരുത്താത്ത ചാപ്പക്കാലൻ സമീപകാലത്ത്‌ അക്രമാസക്തനാകുന്നത് പ്രദേശവാസികളിൽ ഭീതി ഉണ്ടാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home