ad
Deshabhimani

ബഡ്സ്‌ സ്കൂളിൽ ഇല്ലാത്ത തസ്‌തികയിൽ നിയമനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 25, 2026, 02:48 AM | 1 min read


പെരിയ

ബഡസ്‌ സ്കുളിൽ ഇല്ലാത്ത തസ്‌തികയിൽ താൽക്കാലിക നിയമനം. പുല്ലുർ–പെരിയ പഞ്ചായത്തിൽ ചാലിങ്കാലിൽ പ്രവർത്തിക്കുന്ന ബഡ്‌സ്‌ സ്‌കുളിലാണ്‌ ഇല്ലാത്ത ക്ലർക്ക്‌ തസ്‌തികയിൽ നിയമനം നൽകിയത്‌. പഞ്ചായത്തിന്‌ പുറത്തു താമസക്കാരിയായ യുവതിക്കാണ്‌ കഴിഞ്ഞ യുഡിഎഫ്‌ ഭരണസമിതി മൂന്നുവർഷംമുന്പ്‌ നിയമനം നൽകിയത്‌. യുവതി ഇപ്പോഴും താൽക്കാലിക തസ്‌തികയിൽ തുടരുകയാണ്‌. ബഡ്‌സ്‌ സ്‌കുളിൽ രാവിലെ എത്തി ഒപ്പിട്ടശേഷം പഞ്ചായത്ത്‌ ഓഫീസിലെത്തി ഇവിടെത്തെ ജോലികളിൽ മുഴുകുന്നതിനാൽ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയാണ്‌ യുവതിയെന്നാണ്‌ നാട്ടുകാരും പഞ്ചായത്തംഗങ്ങളും കരുതിയിരുന്നത്‌. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ജോലിക്കെത്തിയ യുവതി ഓഫിസിൽ മറ്റ്‌ ജിവനക്കാരുമായി ഇടവേള സമയത്ത്‌ ലഘുഭക്ഷണം കഴിക്കവെ ഇട്ട റീൽസ്‌ ശ്രദ്ധയിൽപ്പെട്ടപ്പോൾ മാത്രമാണ്‌ അനധികൃത നിയമനം സംബന്ധിച്ച്‌ പുറംലോകമറിയുന്നത്‌ . കഴിഞ്ഞ ഭരണസമിതിയുടെ ഇഷ്‌ടക്കാരിയായ യുവതിക്ക്‌ പ്രതിമാസം 20000 രൂ‍പയും മറ്റ്‌ ആനക‍‍ുല്യവുമാണ്‌ നൽകിവരുന്നത്‌. ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബഡ്‌സ്‌ സ്‌കുളിനു അനുവദിക്കുന്ന ഫണ്ടിൽനിന്ന്‌ ലക്ഷങ്ങൾ പാഴാക്കുന്ന പഞ്ചായത്തിന്റെ നടപടി രക്ഷിതാക്കളിലും നാട്ടുകാരിലും പ്രതിഷേധത്തിനിടയാക്കി. ബഡ്‌സ്‌ സ്‌കുളിന്റെയും റിഹാബിലിറ്റേഷൻ സെന്റ്റുകളുടെയും നടത്തിപ്പ്‌ ഉത്തരവാദിത്വം കുടുംബശ്രീക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ്‌. 13 തസ്‌കതികൾ ഇത്തരം സ്ഥാപനങ്ങൾക്ക്‌ താൽക്കാലികമായി അനുവദിച്ചിട്ടുണ്ടെങ്കിലും ക്ലർക്ക്‌ തസ്‌തിക നിലവിലില്ല. സ്‌കുൾ ഹെഡ്‌ അഥവാ പ്രധാന അധ്യാപികയാണ്‌ ഓഫീസ്‌ കാര്യങ്ങൾ നിർഹിക്കുക. താൽക്കാലിക നിയമനം എപ്ലോയ്‌മെന്റ്‌ മുഖേനയാവണമെന്നുമുള്ള സർക്കാർ നിർദേശം നിലനിൽക്കയാണ്‌ പുല്ലുർ–പെരിയ പഞ്ചായത്ത്‌ ഭരണസമിതി ബഡ്‌സ്‌ സ്‌കുളിൽ ഇല്ലാത്ത തസ്‌തികയിൽ താൽക്കാലിക നിയമനം നടത്തി മൂന്നുവർഷത്തിനുള്ളിൽ 10 ലക്ഷത്തോളം രൂപ ശമ്പളയിനത്തിൽ ചെലവഴിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home