നീലകണ്ഠശർമയെ അനുസ്‌മരിച്ചു

അഡ്വ. എസ് നീലകണ്ഠശർമ അനുസ്മരണം സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു
പാറശാല
അവയവദാനത്തിലൂടെ ശ്രദ്ധേയനായ പാറശാലയിലെ എസ് നീലകണ്ഠശർമയുടെ അനുസ്‌മരണ സമ്മേളനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. നീലകണ്ഠശർമ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കൊല്ലിയോട് സത്യനേശൻ അധ്യക്ഷനായി. ഓർത്തോ മെഡിക്കൽ ക്യാമ്പ് എ ടി ജോർജും വിവിധ ധനസഹായ വിതരണം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഉഷകുമാരിയും ഉദ്ഘാടനംചെയ്‌തു. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ആർ അജിത് നയിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അരുൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ വിനിതകുമാരി, പഞ്ചായത്ത് അംഗം രാജി, ഫൗണ്ടേഷൻ ഭാരവാഹികളായ ലത ശർമ, എസ് എസ് ലളിത്, കെ ശിവകുമാർ, ഡോ. വിവേക്മാത്യു, കെ ഗോപി, പെരുവിള രവി, എൻ ഗിരീഷ് കുമാർ, തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. 2015 ജൂലൈ 24ന് തിരുവനന്തപുരം ശ്രീചിത്രയിൽ മസ്‌തിഷ്കമരണം സംഭവിച്ച നീലകണ്ഠശർമയുടെ ഹൃദയം എയർ ആംബുലൻസിൽ എറണാകുളത്ത് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മാത്യു അച്ചാടനാണ് നൽകിയത്.







0 comments