എസ്‌എഫ്‌ഐ പഠിപ്പുമുടക്ക് ജില്ലയിൽ പൂർണം

പാലക്കാട്
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി എസ്എഫ്ഐ ആഹ്വാനംചെയ്‌ത രാജ്യവ്യാപക പഠിപ്പുമുടക്ക് ജില്ലയിൽ പൂർണം. സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രകടനം നടത്തി. മുഴുവൻ ക്യാമ്പസുകളിലും വിവിധ പ്രചാരണ പരിപാടികളും പ്രകടനങ്ങളും നടന്നു. എസ്‌എഫ്‌ഐ പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയപ്പോൾതന്നെ സമരത്തിന് ഐക്യദാർഢ്യവുമായി സ്‌കൂൾ വിദ്യാർഥികളടക്കം രംഗത്തിറങ്ങി. എസ്‌എഫ്‌ഐ നേതൃത്വത്തിൽ 15 ഏരിയ കേന്ദ്രങ്ങളിലും പ്രകടനം നടന്നു. വിവിധയിടങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ പാലക്കാട് മോയൻ സ്‌കൂളിലും ജില്ലാ സെക്രട്ടറി വി വി അഭിഷേക് ബിഇഎം എച്ച്‌എസ്‌എസിലും ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാദുലി, സംസ്ഥാന കമ്മിറ്റി അംഗം എ വിഷ്‌ണുപ്രിയ എന്നിവർ ചെർപ്പുളശേരി ജിവിഎച്ച്‌എസ്‌എസിലും പഠിപ്പുമുടക്കിനും പ്രകടനത്തിനും നേതൃത്വം നൽകി.









0 comments