ad
Deshabhimani

കല്ലുവാതുക്കലിൽ 2കോടിയുടെ സോളാർ പാടം

സ‍ൗരപ്രഭയിൽ തിളങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Jul 25, 2026, 01:11 AM | 2 min read

കൊല്ലം

സ‍ൗരപ്രഭയിൽ തിളങ്ങും ജില്ലാ പഞ്ചായത്ത്‌. കല്ലുവാതുക്കലിൽ ഒരുങ്ങുന്നത്‌ രണ്ടുകോടിയുടെ സോളാർ പാടം. ജില്ലാ പഞ്ചായത്ത്‌ അധീനതയിലുള്ള സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ ഉൾപ്പെടെ ഘട്ടംഘട്ടമായി സ‍ൗരോർജത്തിലേക്ക്‌ മാറാൻ രണ്ടുകോടി രൂപ വിനിയോഗിക്കും. കല്ലുവാതുക്കലിൽ ജില്ലാ പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമിയിലാണ്‌ സോളാർ പാടം ഒരുക്കി ഉ‍ൗർജ പ്രതിസന്ധിക്ക്‌ പരിഹാരം കാണാൻ ലക്ഷ്യമിടുന്നത്‌. ജില്ലാ പഞ്ചായത്ത്‌ യോഗത്തിലാണ്‌ തീരുമാനം. ജില്ലയിലെ 69സർക്കാർ സ്‌കൂളുകൾ, മറ്റ്‌ പൊതുവിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക്‌ സിപിആർ അടക്കമുള്ള പ്രഥമ ശുശ്രൂഷകളിൽ പ്രത്യേക പരിശീലനം നൽകും. ലഹരിവസ്‌തുക്കളുടെ ഉപയോഗം ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ കുട്ടികൾക്ക്‌ ക‍ൗൺസലിങ്‌ നൽകും. സ്‌കൂളുകളിലെ വികസന പ്രവർത്തനങ്ങൾക്കായി 6.5കോടി രൂപ വിനിയോഗിക്കും. 18വയസ്സ്‌ കഴിഞ്ഞ ഓട്ടിസം ബാധിതരുടെ പുനരധിവാസം, സംരക്ഷണം എന്നിവ ലക്ഷ്യമിട്ട്‌ എഴുകോണിൽ രണ്ടുകോടി രൂപ വിനിയോഗിച്ച്‌ ബഡ്‌സ്‌ റിഹാബിലിറ്റേഷൻ ആൻഡ്‌ റെസിഡൻഷ്യൽ സെന്റർ നിർമിക്കും. ജില്ലാ പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ വനിതകൾക്ക്‌ ക‍ൗൺസലിങ്‌ സെന്റർ, സ്‌കൂളുകൾക്ക്‌ ശുചിമുറി നിർമാണത്തിന്‌ മൂന്നുകോടി, ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റിന്‌ ഒന്നരക്കോടി, പട്ടികജാതി വിഭാഗം പെൺകുട്ടികളുടെ വിവാഹത്തിന്‌ ആറുകോടി, മാലാഖക്കുട്ടത്തിന്‌ രണ്ടുലക്ഷം, സർക്കാർ സ്‌കൂളുകൾക്ക്‌ ആർഒ വാട്ടർ പ്യൂരിഫയറിന്‌ 40ലക്ഷം, ആയുർപാലിയത്തിന്‌ 1.20കോടി രൂപയും വിനിയോഗിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ ഡോ. ആർ ലതാദേവി അധ്യക്ഷയായി. വൈസ്‌പ്രസിഡന്റ്‌ എസ്‌ ആർ അരുൺബാബു, സ്ഥിരം സമിതി അധ്യക്ഷരായ ബി ജയന്തി, ടി അജയൻ, എസ്‌ ശെൽവി, ജി സരസ്വതി, അംഗങ്ങളായ വി സുമാലാൽ, കെ എസ്‌ ബിനു, ദീപാചന്ദ്രൻ, വിഷ്ണുഭഗത്, സന്തോഷ് മതിര, കെ എസ് ഷിജുകുമാർ, ആർ ദിലീപ്കുമാർ, ഫൈസൽ കുളപ്പാടം, ആർ അരുൺരാജ്, ഡോ. മീര, പി ആർ സന്തോഷ് എന്നിവർ സംസാരിച്ചു. കംഗാരു 
മദർകെയർ മാസം തികയാതെ ജനിക്കുന്നതോ അല്ലെങ്കിൽ ശരീരഭാരം കുറഞ്ഞതോ ആയ നവജാതശിശുക്കളെ അമ്മയുടെ നെഞ്ചോടുചേർത്ത് ചർമം തമ്മിൽ സ്പർശിച്ചുകിടത്തി പരിചരിക്കുന്ന കംഗാരു മദർ കെയറിന്‌ അഞ്ചുലക്ഷം രൂപ വിനിയോഗിക്കും. ഇൻകുബേറ്ററിന് പകരമായി കുഞ്ഞിന് കൃത്യമായ ശരീരതാപനിലയും മുലപ്പാലും സ്നേഹവും ഉറപ്പാക്കാൻ സാധിക്കുന്ന ലളിതമായ പരിചരണം ഇതുവഴി ലഭ്യമാകും. ഓവറാണ്‌ സ്‌പിൽ ഓവർ കഴിഞ്ഞ വർഷം16.31കോടി രൂപയുടെ പദ്ധതികൾ സ്‌പിൽ ഓവറാണ്‌. തദ്ദേശ തെരഞ്ഞെടുപ്പ്‌, നിയമസഭാ തെരഞ്ഞെടുപ്പ്‌ അടക്കമുള്ള പ്രവർത്തനങ്ങൾ കാരണം പദ്ധതി പ്രവർത്തനങ്ങളിൽ കാലതാമസം നേരിട്ടതാണ്‌ കാരണം. ഇക്കുറി ജോലികൾ സമയബന്ധിതമായി നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന്‌ പ്രസിഡന്റും സ്ഥിരം സമിതി അധ്യക്ഷരും അംഗങ്ങളോട്‌ ആവശ്യപ്പെട്ടു. ​


ഫണ്ട്‌ വെട്ടിക്കുറയ്‌ക്കൽ: പ്രതിഷേധം അറിയിക്കണം

ആശുപത്രികൾക്ക്‌ മരുന്നുവാങ്ങാൻ പോലും കഴിയാത്തത്ര സാന്പത്തിക പരാധീനതയിലാണ്‌ തദ്ദേശസ്ഥാപനങ്ങൾ. സർക്കാർ ആവശ്യത്തിന്‌ ഫണ്ട്‌ തരാതെ വെട്ടിക്കുറയ്‌ക്കുകയാണ്‌. ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽനിന്ന്‌ 29കോടി രൂപയാണ്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വെട്ടിക്കുറച്ചത്‌. സാന്പത്തിക വർഷത്തിന്റെ ആദ്യ ഗഡുപോലും കൊടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.
കരാർ ജീവനക്കാർക്കടക്കം ശന്പളവും ഹോണറേറിയവും നൽകാനാകാത്ത അവസ്ഥയാണ്‌. ഇ‍ൗ ദയനീയ സ്ഥിതിക്കെതിരെ ജില്ലാ പഞ്ചായത്ത്‌ കമ്മിറ്റി ഒറ്റക്കെട്ടായി സർക്കാരിനെ പ്രതിഷേധം അറിയിക്കണം.


നിർവഹണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശം

ജില്ലാ പഞ്ചായത്ത്‌ യോഗങ്ങളിൽ നിർവഹണ ഉദ്യോഗസ്ഥർ ഹാജരാകാത്തിതിനെതിരെ രൂക്ഷ വിമർശം. ജില്ലാ പഞ്ചായത്തിന്റെ സുഗമമമായ മുന്നോട്ടുപോക്കിനും പദ്ധതി പൂർത്തീകരണത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാര്യക്ഷമായി ഇടപെടുന്നില്ലെന്ന്‌ കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗങ്ങൾ വിമർശിച്ചു. തുടർച്ചയായുള്ള ഇവരുടെ അസാന്നിധ്യം പ്രതിസന്ധി സൃഷ്ടിക്കുന്നു. കമ്മിറ്റിയിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ആർ ലതാദേവി സെക്രട്ടറി വിനോദ്‌ ഓടയ്‌ക്കലിനെ ചുമതലപ്പെടുത്തി.



പേരിൽ മാത്രം പോര ഹൈടെക്‌

ജില്ലാ പഞ്ചായത്ത്‌ അധീനതയിലുള്ള ഫാമുകളുടെ ദൈനംദിന പ്രവൃത്തികളും ഹൈടെക്കാകണമെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌ ആർ അരുൺബാബു. ഫാമുകളിൽനിന്ന്‌ അതതു മാസക്കണക്കുകൾ നിലവിൽ ലഭ്യമല്ല, കോടികളുടെ സാന്പത്തിക സഹായം നൽകിയിട്ടും ഒരു കംപ്യൂട്ടർ ഉറപ്പാക്കാനോ സോഫ്‌ട്‌വെയർ അപ്‌ഡേറ്റ്‌ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിൽ അടക്കമുള്ള സ്ഥാപനങ്ങളുടെ ദൈനംദിന കണക്കുകൾ രസീതിൽ എഴുതി നൽകുന്ന നടപടി പാടില്ലെന്ന്‌ സർക്കാർ ഉത്തരവുണ്ട്‌. ആഗസ്‌ത്‌ ഒന്നുമുതൽ ഓൺലൈൻ രസീത്‌ നർബന്ധമാക്കിയാണ്‌ ഉത്തരവിറക്കിയത്‌. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ ഇതിനുള്ള പരിശീലനം ജില്ലാ പഞ്ചായത്തിൽ ശനിയാഴ്‌ച നടക്കുമെന്നും വൈസ്‌ പ്രസിഡന്റ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home