കാലടി ടൂറിസം പൊലീസ് ഔട്ട്പോസ്റ്റ് പൂട്ടി

കാലടി
ടൂറിസം പ്രമോഷന്റെ ഭാഗമായി കാലടി പഞ്ചായത്തിൽ 2015ൽ നിർമാണം പൂർത്തിയാക്കിയ പൊലീസ് ഔട്ട്പോസ്റ്റ് ഇപ്പോൾ പ്രവർത്തനരഹിതം. ടൂറിസം വികസനം ലക്ഷ്യമാക്കിയാണ് പഞ്ചായത്തുവക സ്ഥലത്ത് പൊലീസ് ഔട്ട്പോസ്റ്റ് നിർമിച്ചത്.
തുടക്കകാലത്ത് രണ്ടു പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി ഇവിടെ ഡ്യൂട്ടി നോക്കിയിരുന്നു. കാലടിയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഇത് വലിയ ആശ്വാസമായിരുന്നു. ഇത് തുറന്നുപ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.










0 comments