ad
Deshabhimani

print edition ഓട്ടോ–ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക ; തൊഴിലാളികള്‍ അനിശ്ചിതകാല
പണിമുടക്കിലേക്ക്

march

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച്

വെബ് ഡെസ്ക്

Published on Jul 25, 2026, 01:10 AM | 1 min read

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ഇല്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികൾ സമരം നടത്താൻ നിർബന്ധിതരായിരിക്കുകയാണ്. ട്രേഡ് യൂണിയനുകൾ ഇല്ലാത്ത കേന്ദ്രങ്ങളിൽപോലും തൊഴിലാളികൾ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.


ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം അധ്യക്ഷനായി. കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍, ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് സുനില്‍കുമാര്‍, എ വി സുരേഷ്, നാലാഞ്ചിറ ഹരി, എച്ച് സലാം, പി രാജേന്ദ്രകുമാര്‍, സേതുമാധവന്‍, എക്സ് ഏണസ്റ്റ്, ജി ലാലുമണി, കെ കെ മമ്മു, പി കെ പുഷ്പാകരന്‍, കെ ബാബു, കെ സുഗതന്‍, ടി പി അജികുമാര്‍, യു വി രാമചന്ദ്രന്‍, ബി എ സക്കീര്‍ ഹുസൈന്‍, എം സി ബിജു, പി ആര്‍ പ്രസാദ്, രാജി മണികണ്ഠന്‍, കെ ഉണ്ണിനായര്‍, എ സൂസി എന്നിവര്‍ സംസാരിച്ചു. ഇന്ധനവില വര്‍ധന പിന്‍വലിക്കുക, നിരക്ക് പരിഷ്കരിക്കുക, ലേബര്‍ കോഡുകള്‍ ഉപേക്ഷിക്കുക, ഇഎസ്ഐ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home