ad
Deshabhimani

ഡിവൈഎഫ്ഐ ഡൽഹി ചലോ സമര സഖാക്കൾക്ക് യാത്രയയപ്പ്

ഡിവൈഎഫ്ഐ ഡൽഹി ചലോ സമര സഖാക്കൾക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പിൽ   
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദീൻ സമര ക്യാപ്റ്റൻ ജില്ലാ സെക്രട്ടറി ആർ ജയദേവന് പതാക കൈമാറുന്നു
വെബ് ഡെസ്ക്

Published on Jul 25, 2026, 02:00 AM | 1 min read

ഷൊർണൂർ

സമര പോരാളികൾക്ക്‌ ഐക്യദാർഢ്യവുമായി ന്യൂ ഡൽഹിക്ക്‌ പോകുന്ന ‘ഡൽഹി ചലോ’ സമര സഖാക്കൾക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന യാത്രയയപ്പ് സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി കെ ഷിബി കൃഷ്ണ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ആർ ജയദേവൻ നേതൃത്വത്തിൽ ജില്ലയിലെ 20 പ്രവർത്തകരാണ് ഡൽഹിയിലെ സമരത്തിന് ഷൊർണൂരിൽനിന്ന് യാത്രയായത്. ജില്ലാ ട്രഷറർ എം എ ജിതിൻ രാജ്, സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോ, വൈസ് പ്രസിഡന്റുമാരായ പി ശ്രീരാജ്, എ മുഹമ്മദ് മുനീർ, ആർ നിഖിൽ, ജോയിന്റ്‌ സെക്രട്ടറിമാരായ പി ദിനനാഥ്, കെ ഷൈജു, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി രാകേഷ് എന്നിവർ സംസാരിച്ചു. സിപിഐ എം ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസിൽനിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ പ്രകടനമായാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home