ക്ലോക്ക് ടവർ തകർന്നുവീണ സംഭവം
രണ്ടാം ട്രാക്കിൽ ഗതാഗതം സാധാരണനിലയിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണതിന് പിന്നാലെ നിർത്തിവച്ച രണ്ടാം പ്ലാറ്റ്ഫോമിലെ പ്രവർത്തനം സാധാരണനിലയിൽ. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ അപകടാവസ്ഥയിലുള്ള ഗോപുരങ്ങൾ പൊളിച്ച് അവശിഷ്ടങ്ങൾ മാറ്റി പ്ലാറ്റ്ഫോം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് യാത്രക്കാർക്ക് പ്രവേശിക്കാനായി തുറന്നുനൽകിയത്. വെള്ളിയാഴ്‌ചമുതൽ രണ്ടാം ട്രാക്കിലൂടെ ട്രെയിനുകൾ പതിവുപോലെ കടത്തിവിട്ടു. രണ്ടാഴ്ചയിലേറെയായി നിർത്തിവച്ച കണ്ണൂർ-–കോഴിക്കോട് പാസഞ്ചർ ട്രെയിനും കോഴിക്കോട്– കണ്ണൂർ പാസഞ്ചർ ട്രെയിനും പഴയതുപോലെ കോഴിക്കോട് സ്‌റ്റേഷനിലേക്കും തിരിച്ചും സർവീസ് നടത്തി. കഴിഞ്ഞദിവസങ്ങളിൽ ഇൗ ട്രെയിനുകൾ വെസ്റ്റ്ഹില്ലിലായിരുന്നു സർവീസ് തുടങ്ങിയതും അവസാനിപ്പിച്ചതും. ഇൗമാസം ഒമ്പതിനാണ് റെയിൽവേ സ്‌റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവർ തകർന്നുവീണത്. ഇതിനുപിന്നാലെ അപകടാവസ്ഥയിലായ ടവർ പൂർണമായും പൊളിച്ചുമാറ്റുകയായിരുന്നു.









0 comments