ad
Deshabhimani

വെള്ളാങ്ങല്ലൂർ പഞ്ചായത്ത്

ഭരണസമിതിക്കെതിരെ 
എൽഡിഎഫ് പ്രതിഷേധം

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽഡിഎഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധം

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽഡിഎഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Jul 01, 2026, 12:52 AM | 1 min read

വെള്ളാങ്ങല്ലൂർ

പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ജനാധിപത്യവിരുദ്ധവും നിരുത്തരവാദിത്തപരവുമായ സമീപനങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഭരണസമിതി രാജിവയ്‌ക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. എൽഡിഎഫ് അംഗങ്ങൾ നൽകിയ പ്രമേയം പരിഗണിക്കാതിരിക്കുകയും ജനാധിപത്യവിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. കുടുംബശ്രീയുമായി ബന്ധപ്പെട്ട സമിതിയിൽ നാല് യുഡിഎഫ് അംഗങ്ങളെയും ഒരു ബിജെപി അംഗത്തെയും ഉൾപ്പെടുത്തിയപ്പോൾ ആറ് വനിതാ എൽഡിഎഫ് അംഗങ്ങളെ പൂർണമായും ഒഴിവാക്കിയ നടപടി വിവേചനപരവും ജനാധിപത്യവിരുദ്ധവുമാണെന്ന് അംഗങ്ങൾ ആരോപിച്ചു. സംസ്ഥാന ബജറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തെയും വെള്ളാങ്ങല്ലൂർ പഞ്ചായത്തിനെയും അവഗണിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നു. എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങളായ രജനി ബാബു, മിനി രാജൻ, അസ്മാ ബിലത്തീഫ്, പി ആർ രതീഷ്, ഫസ്ന റിജാസ്, ഷാജി ആറ്റാശേരി, എം എം മുകേഷ്, സീതാ സുനിൽ, എം എസ് രഘുനാഥ്, മിനി ജയ്സൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home