ad
Deshabhimani

കർഷകസംഘം ജില്ലാ 
സമ്മേളനത്തിന്‌ ഉജ്വല തുടക്കം

കർഷകസംഘം  ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യുന്നു

കർഷകസംഘം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 06, 2026, 12:59 AM | 1 min read

കെ വി രാമകൃഷ്ണൻ നഗർ (എംഎസ്എൻ ഓഡിറ്റോറിയം, ചേലക്കര)

ജന്മിമാരുടെ കുടിയൊഴിപ്പിക്കൽ വിരുദ്ധ സമരത്തിന്റെയും മിച്ചഭൂമി സമരത്തിന്റെയും പ്രക്ഷോഭ ഭൂമികയായ ചേലക്കരയിൽ കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം. കെ വി രാമകൃഷ്ണൻ നഗറിൽ (എംഎസ്എൻ ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസ്‌ പതാക ഉയർത്തി. കേരള കലാമണ്ഡലത്തിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന്‌ ആലപിച്ച സ്വാഗത ഗാനത്തോടെ പ്രതിനിധികളെ വരവേറ്റു. 17 ഏരിയകളിൽനിന്ന്‌ 7,32,834 അംഗങ്ങളെ പ്രതിനിധീകരിച്ച് 404 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. സമ്മേളനം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം എം അവറാച്ചൻ രക്തസാക്ഷി പ്രമേയവും കെ വി സജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം പ്രകാശൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി എ രാമകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടുകൾക്ക്‌ മേൽ ഗ്രൂപ്പ്‌ ചർച്ച പൂർത്തിയാക്കി പൊതുചർച്ച ആരംഭിച്ചു. പൊതുചർച്ച ഞായറാഴ്‌ചയും തുടരും. ഇതിനുശേഷം പുതിയ കമ്മിറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുക്കും. സ്വാഗത സംഘം ജനറൽ കൺവീനർ പി എ ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്‌തീൻ, എക്സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലി, കെ തുളസി, സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home