വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം കുന്നംകുളത്ത്

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരണ യോഗം ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു
കുന്നംകുളം
തൃശൂർ ജില്ലാ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ജൂലൈ 23, 24, 25 തീയതികളിൽ കുന്നംകുളത്ത് നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. ടി കെ കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന യോഗം സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം എൻ മുരളീധരൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, പി എം സോമൻ, പി ജി ജയപ്രകാശ്, ടി ശ്രീകുമാർ, ജിനി രാധാകൃഷ്ണൻ, ടി സുധാകരൻ എന്നിവർ സംസാരിച്ചു. 23 24 തീയതികളിൽ വിവിധ ഏരിയകളിൽ നിന്നുള്ള 150 പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനവും 25 ന് പ്രകടനവും പൊതുയോഗവും നടക്കും. അന്തരിച്ച മുൻ എംഎൽഎയുംയും സിഐടിയു നേതാവുമായിരുന്ന ബാബു എം പാലിശേരിയുടെ നാമധേയത്തിലുള്ള നഗറിലാണ് സമ്മേളനം നടക്കുക. ഭാരവാഹികൾ : കെ കൊച്ചനിയൻ (ചെയർമാൻ), പി എം സുരേഷ് (കൺവീനർ), പി ജി ജയപ്രകാശ് (ട്രഷറർ).











0 comments