ലുമിനസ് 17 - ‘അകലമരികെ
10 പെൺകുട്ടികളുടെ ചിത്രപ്രദർശനം ആരംഭിച്ചു

തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ‘ലുമിനസ് 17 അകലമരികെ 2025’ ചിത്രപ്രദർശനത്തിൽ നിന്ന്
തൃശൂർ
ചിത്രകാരി ശ്രീജ കളപ്പുരയ്ക്കൽ 2020 ൽ കൊറോണക്കാലത്ത് ആരംഭിച്ച ഓൺലൈൻ ചിത്രകലാ ക്ലാസിൽ ചേർന്നു പഠിച്ച ആദ്യ ബാച്ചിലെ 10 പെൺകുട്ടികളുടെ ചിത്രപ്രദർശനം ‘ലുമിനസ് 17 അകലമരികെ 2025’ ലളിതകലാ അക്കാദമി ഹാളിൽ ആരംഭിച്ചു. ഹൈസ്കൂൾ ക്ലാസുവരെ പഠിക്കുന്ന 9 കുട്ടികളും പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടിയുമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഓരോരുത്തരുടെയും അക്രിലികിൽ വരച്ച 10 മുതൽ 15 വരെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഷാർജയിൽ നിന്നുള്ള നന്ദന സുരേഷ്, പ്രയുക്ത രഞ്ജിത്ത്, വൈഖരി ഷാജു, കുവൈറ്റിൽ നിന്നുള്ള നൈസ മറിയം ജേക്കബ്, കുന്നംകുളം സ്വദേശി ശ്രീനന്ദ സന്തോഷ്, ദിയ അൽഫോൻസ് ജേക്കബ് (ചങ്ങനാശേരി), വൈദേഹി രാഹുൽരാജ് (എറണാകുളം), എസ് നന്ദന, ആർദ്ര എസ് മേനോൻ, കെ കീർത്തന (കോഴിക്കോട്) എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കലാലോകത്തേക്കുള്ള ഇവരുടെ ആദ്യ ചുവടുവെയ്പു കൂടിയാണിത്. അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ ചിത്രകാരൻ മദനൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പകൽ 11 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം.









0 comments