‘നീറ്റ് ഇൗസ് നോട്ട് നീറ്റ്’
എസ്‌എഫ്‌ഐ രാപകൽ സമരം സമാപിച്ചു

എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാ ൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ രാപകൽ സമരം സമാപിച്ചു. ഏജീസ് ഓഫീസിനു മുന്നിൽ നടന്ന സമാപന സമ്മേളനം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജിഷ്‌ണു സത്യൻ, ജില്ലാ സെക്രട്ടറി ടി അഭിജിത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ആർ അജയ്‌രാജ്, വി എസ് ആദിത്യ, ജില്ലാ വൈസ് പ്രസിഡന്റ് യു എസ് റിതിൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് സുബില എന്നിവർ സംസാരിച്ചു.നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ നടത്തിപ്പിലെ കേന്ദ്ര സർക്കാർ വീഴ്‌ച തുറന്നുകാണിക്കുന്ന ‘നീറ്റ് ഇൗസ് നോട്ട് നീറ്റ്’ എന്ന ലഘുലേഖ പൊതുജനങ്ങളിലും വിദ്യാർഥികളിലും നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് മുന്നിലും കാന്പസുകളിലും വിതരണം ചെയ്യും. അടുത്ത ദിവസങ്ങളിലും തുടരും.










0 comments