അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി, സ്‍കൂളുകളിൽ പ്രതിസന്ധി

കൊല്ലം
സെൻസസ് ജോലിക്ക് പകുതിയോളം അധ്യാപകരെ നിയോഗിച്ചതോടെ അധ്യയനവര്‍ഷാരംഭത്തിൽ സ്‍കൂളുകളിൽ പ്രതിസന്ധി. പകരം താൽക്കാലിക അധ്യാപകരെ നിയമിക്കാൻ ഉത്തരവിറക്കാത്തനിനാൽ സ്‍കൂൾ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ഉറപ്പായി. സ്‍കൂളിലെ ആകെയുള്ളതിൽ പകുതി അധ്യാപകരെയും സെൻസസ് ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ ആകെ 4800 ലധികം പേരാണ് സെൻസസ് ഡ്യുട്ടിക്ക് വേണ്ടത്. ഇതിൽ 70 ശതമാനം പേരും അധ്യാപകരാണ്. ആദ്യഘട്ടത്തിൽ 1248 അധ്യാപർക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകി. അധ്യാപകര്‍ പരിശീലനത്തിനുപോയതോടെ പലയിടത്തും രക്ഷിതാക്കള്‍ എത്തി കുട്ടികള്‍ക്ക് കാവലിരിക്കേണ്ട സ്ഥിതിയാണ്. സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിച്ച വിവരം പ്രധാനാധ്യാപകനെ ഔദ്യോഗികമായി അറിയിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായി അധ്യാപകര്‍ക്ക് മൊബൈൽ സന്ദേശമാണ് ലഭിക്കുന്നത്. വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി അധ്യാപകര്‍ക്ക് ഡ്യൂട്ടി നൽകിയപ്പോള്‍ അന്നത്തെ എൽഡിഎഫ് സര്‍ക്കാര്‍ ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കാൻ ഉത്തരവിറക്കി പ്രതിസന്ധി മറികടന്നിരുന്നു. എന്നാൽ, പകുതിയിലേറെ അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും പകരം സംവിധാനമൊരുക്കാൻ ഇപ്പോഴത്തെ സർക്കാർ ഇടപെടുന്നില്ല. പകുതിയിലധികം അധ്യാപകര്‍ അവധിയിലായാൽ സ്‌കൂളിന് അവധി നൽകി മറ്റൊരു ദിവസം ക്ലാസ് നടത്തണമെന്ന് കെഇആറിൽ പറയുന്നുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകളേറെ എൽപി, യുപി, ഹൈസ്‍കൂൾ അധ്യാപകരെയാണ് സെൻസസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഒരു എന്യുമറേറ്റർക്ക് 200 –-250 വീടുകളുടെയും 800 –--1000 വ്യക്തികളുടെയും വിവരങ്ങളാണ് ശേഖരിക്കേണ്ടിവരിക. ജൂലൈ മുഴുവന്‍ അധ്യാപകര്‍ക്ക് സെൻസസ് ഡ്യൂട്ടിയുണ്ടെങ്കിലും അനുവദിക്കുന്ന ലീവിന്റെ എണ്ണം കുറവായിരിക്കും. അതിനാൽ ശനിയും ഞായറും ഡ്യൂട്ടി എടുക്കേണ്ടിവരും. നേരിട്ടുപോയി ചെയ്യേണ്ട ജോലിയായതിനാൽ അവധിയില്ലാതെ വരുമ്പോള്‍ സ്‍കൂള്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രിവരെ പ്രവര്‍ത്തിക്കേണ്ട സ്ഥിതിവരും. വനിതാ അധ്യാപകര്‍ക്ക് ഇത് കൂടുതൽ പ്രതിസന്ധിയാകും. സ്‍കൂളിന്റെ പരിസരപ്രദേശങ്ങളിലെ വീടുകളായിരിക്കും ചുമതല ലഭിക്കുക. ദൂരപ്രദേശങ്ങളിൽനിന്ന് വരുന്ന അധ്യാപകര്‍ക്ക് സ്‍കൂളിലെ ജോലി കഴിഞ്ഞ് രാത്രി സെൻസസ് ഡ്യൂട്ടി കൂടി ചെയ്യുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വേറെയും. നിയമപരമായി ലഭിക്കേണ്ട സ്ഥലംമാറ്റംപോലും സെൻസസിന്റെ പേരിൽ യുഡിഎഫ് സര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഇതും അധ്യാപകരെ ആശങ്കയിലാക്കി. പ്രഥമാധ്യാപകരായി സ്ഥാനക്കയറ്റം കൊല്ലത്ത് മാത്രം സെൻസസ് നടപടികൾക്കിടയിലും എൽപി വിഭാഗം അധ്യാപരിൽ അർഹരായവർക്ക് പ്രഥമാധ്യാപകരായി കൊല്ലത്ത് സ്ഥാനക്കയറ്റം ലഭിച്ചു. മറ്റ് ജില്ലകളിൽ സെൻസസിന്റെ പേരിൽ സ്ഥാനക്കയറ്റം മാറ്റിവെച്ചിരിക്കയാണ്. ഇടുക്കിയിൽ വ്യാഴാഴ്‌ച രാവിലെ ഇറക്കിയ സ്ഥാനക്കയറ്റ ഉത്തരവ് വൈകിട്ട് റദ്ദാക്കി. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങാത്തത് അധ്യാപകരെ വീണ്ടും ആശങ്കയിലാക്കി.








0 comments