ad
Deshabhimani

തേവര അലക്‌സാണ്ടർ പറന്പിത്തറ പാലത്തിൽ അപകടം

കായലിന്‌ മുകളിൽ 
ലോറി തൂങ്ങിക്കിടന്നത്‌ മണിക്കൂറുകൾ

Thevara Bridge

തേവര അലക്സാണ്ടർ പറമ്പിത്തറ പാലത്തിന്റെ കൈവരി തകർത്ത് അപകടത്തിൽപ്പെട്ട ലോറി

avatar
സ്വന്തം ലേഖകൻ

Published on Jun 12, 2026, 01:08 AM | 1 min read

കൊച്ചി

അപകടത്തിൽ നിയന്ത്രണംവിട്ട്‌ പാലത്തിന്റെ കൈവരി ഇടിച്ചുതകർത്ത ടിപ്പർ കായലിന്‌ മുകളിൽ തൂങ്ങിക്കിടന്നത്‌ മണിക്കൂറുകൾ. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വർക്കല സ്വദേശിയായ ഡ്രൈവർ സുനിൽകുമാറാണ്‌ രക്ഷപ്പെട്ടത്‌. തേവരയിൽ അലക്‌സാണ്ടർ പറന്പിത്തറ പാലത്തിൽ വ്യാഴം പകൽ പന്ത്രണ്ടോടെയായിരുന്നു അപകടം. തോപ്പുംപടിയിൽനിന്ന്‌ മാലിന്യം ശേഖരിച്ച്‌ ബ്രഹ്മപുരത്തേക്ക്‌ പോകുകയായിരുന്നു ടിപ്പർ. പിന്നാലെ വന്ന ടാങ്കർലോറി മറികടക്കുന്നതിനിടെ ടിപ്പറിൽ ഇടിച്ചു.


ഇതോടെ നിയന്ത്രണം നഷ്ടമായി. ടിപ്പർ പാലത്തിന്റെ കൈവരി ഇടിച്ചുതകർത്തു. ലോറിയുടെ ക്യാബിൻ ഉൾപ്പെടെയുള്ള മുൻഭാഗം കായലിന്‌ മുകളിൽ തൂങ്ങിക്കിടക്കുന്നനിലയിലായി. ശേഷിക്കുന്ന ഭാഗം പാലത്തിന്റെ നടപ്പാതയിൽ തങ്ങിനിന്നു. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ സുനിൽകുമാറിനെ ട്രാഫിക്‌ പൊലീസ്‌ ഉദ്യോഗസ്ഥനും നാട്ടുകാരും ചേർന്ന്‌ രക്ഷപ്പെടുത്തി. തലയ്‌ക്ക്‌ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.


അപകടത്തെ തുടർന്ന്‌ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ്‌ എറണാകുളം സ‍ൗത്ത്‌ പൊലീസും ക്ലബ്‌ റോഡ്‌ അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. വൈകിട്ട്‌ 4.30 ഓടെ വില്ലിങ്‌ഡൺ ഐലൻഡിൽനിന്ന്‌ എത്തിച്ച രണ്ട്‌ ക്രെയിനുകൾ ഉപയോഗിച്ച്‌ ലോറി പാലത്തിൽനിന്ന്‌ നീക്കി. രക്ഷാപ്രവർത്തനത്തിനിടെ ക്രെയിനുകളിലൊന്നിന്റെ വടംപൊട്ടി. ഇതോടെ മറ്റൊരു വടം എത്തിച്ചാണ്‌ ദ‍ൗത്യം പൂർത്തിയാക്കിയത്‌.

ലോറി മാറ്റിയശേഷമാണ്‌ ഗതാഗതം സാധാരണനിലയിലായത്‌. സുനിൽകുമാറിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. ഇദ്ദേഹം ആശുപത്രി വിട്ടു. അപകടശേഷം നിർത്താതെപോയ ടാങ്കർലോറി നാട്ടുകാർ തടഞ്ഞുവച്ചു. ​


ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടം വ്യാഴം പകൽ 12ഓടെ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home