ad
Deshabhimani

ഗതാഗതക്കുരുക്ക്

അടിപ്പാതയിൽ ബസ് കുരുങ്ങി

മങ്ങാട് അപ്പൂപ്പൻ കാവിനു സമീപമുള്ള അടിപ്പാതയിൽ 
ബസ് കുടുങ്ങിയ നിലയിൽ
വെബ് ഡെസ്ക്

Published on Jun 12, 2026, 01:10 AM | 1 min read

മങ്ങാട്

അപ്പൂപ്പൻ നട ക്ഷേത്രത്തിനു സമീപത്തെ വൈയഡക്റ്റില്‍ ബസ് കുടുങ്ങി. മണിക്കൂറുകള്‍ ഗതഗാതം മുടങ്ങി. സ്കൂളുകളിൽ കുട്ടികളെ ഇറക്കിയ ശേഷം സമീപത്തെ വർക്‍ഷോപ്പിലേക്ക് കൊണ്ടുവന്ന ബസാണ് കുടുങ്ങിയത്. വയഡക്റ്റിന്റെ പകുതി കയറിയപ്പോൾ ബസിന്റെ മുകൾഭാഗം ഇടിച്ചുനിന്നു. വണ്ടി മുന്നോട്ടോ പുറകോട്ടോ പോകാൻ കഴിയാത്ത വിധം അകപ്പെടുകയായിരുന്നു. ഏറെ പണിപ്പെട്ട് നാല് ടയറിന്റെയും കാറ്റ് അഴിച്ചുവിട്ട ശേഷമാണ് ബസ് പുറത്തേക്ക് എത്തിച്ചത്. ഡ്രൈവർ മുമ്പ് ഇതേ ബസുമായി ഈ വഴി വന്നിട്ടുണ്ടായിരുന്നു. എന്നാൽ, അതിനുശേഷം ഇവിടെ ടാർ ചെയ്തിരുന്നു. പിന്നീട് ചെറിയ സ്കൂൾ ബസുകൾ പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. ഇത്തരം അടിപ്പാത നിർമിക്കുമ്പോൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ആയിരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home