ad
Deshabhimani

വയോജന പ്രതിഷേധം

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ  സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ഡേവീസ് ഉദ്ഘാടനം ചെയ്യുന്നു

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ഡേവീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 12:22 AM | 1 min read

തൃശൂർ

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചിരുന്ന സംവിധാനം ഇല്ലാതാക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ വയോജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. കെ പി റപ്പായി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി പി ബാലൻ, കെ പി സെലീന, ജില്ലാ സെക്രട്ടറി ഇ സി പത്മരാജൻ,രാജു വെണ്ണിക്കൽ, പി ജെ സെബാസ്റ്റ്യൻ, എം കെ പശുപതി, വി കെ ഉണ്ണിക്കൃഷ്ണൻ, ജി പ്രേംകുമാർ, എം എ നാരായണൻ, എം ബി മോഹനൻ, കെ കെ സഫിയ, പ്രേംകുമാർ വലപ്പാട്, കെ വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home