‘ഗ്രന്ഥാലോകം’ പ്രചാരണ ക്യാമ്പയിന് തുടക്കം

ലൈബ്രറി കൗണ്‍സിൽ മുഖമാസികയായ ഗ്രന്ഥാലോകത്തിന്റെ വാര്‍ഷികവരിസംഖ്യ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം രാജേഷിന് എഴുത്തുകാരി ഹരിത സാവിത്രി കൈമാറുന്നു
തൃശൂർ
സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ മുഖമാസികയായ "ഗ്രന്ഥാലോക'ത്തിന്റെ ജില്ലാതല പ്രചാരണ ക്യാമ്പയിന്‍ എഴുത്തുകാരി ഹരിത സാവിത്രി ഉദ്ഘാടനം ചെയ്തു. മാസികയുടെ വാര്‍ഷിക വരിസംഖ്യ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം രാജേഷിന് കൈമാറി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. എം ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന എക്സി. അംഗങ്ങളായ ഡോ. പി കെ ഗോപന്‍, പി തങ്കം, സംസ്ഥാന കൗൺസിൽ അംഗം ടി കെ വാസു, ജില്ലാ വൈസ് പ്രസിഡന്റ് വി മുരളി എന്നിവര്‍ സംസാരിച്ചു.









0 comments