സുവർണരേഖ വിതരണം തുടങ്ങി

ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സ്‌മരണിക സുവർണ രേഖ പ്രകാശിപ്പിക്കുന്നു
ഇരിങ്ങാലക്കുട
ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവർണജൂബിലി സ്മരണിക ‘സുവർണരേഖ’ വിതരണം തുടങ്ങി. അമ്മന്നൂർ ഗുരുകുലത്തിൽ സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത കാലിഗ്രാഫർ നാരായണ ഭട്ടതിരി, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശുഭ വാസുദേവന് ആദ്യപ്രതി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടന്ന നൂറിലധികം രംഗാവതരണങ്ങളിൽ നളചരിതസംബന്ധിയായ പ്രഭാഷണങ്ങളിൽനിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളാണ് ‘സുവർണരേഖ’യിലുള്ളത്. അനിയൻ മംഗലശേരി, എഡിറ്റർ ദിലീപ് കുമാർ, ഡോ. എൻ അജയ്കുമാർ, സജനീവ് ഇത്തിത്താനം, അഡ്വ. രാജേഷ് തമ്പാൻ എന്നിവർ സംസാരിച്ചു. സ്മരണികയുടെമുഖചിത്രം ഒരുക്കിയ കാലിഗ്രാഫർ നാരായണ ഭട്ടതിരിയെ അനുമോദിച്ചു. തുടർന്ന് ചെന്നൈ വിശ്വാസ് ഹരി നയിച്ച ‘തന്ത്രിധ്വനി’ മാൻഡലിൻ കച്ചേരി നടന്നു. മൃദംഗത്തിൽ കൃപാൽ സായ്റാമും ഘടത്തിൽ ശ്രീജിത്ത് വെള്ളാറ്റഞ്ഞൂരും സംഗീതക്കച്ചേരിക്ക് അകമ്പടിയേകി.










0 comments