ad
Deshabhimani

എക്‌സൈസ്‌ സംഘത്തെ വാഹനമിടിപ്പിച്ച് 
രക്ഷപ്പെട്ട പ്രതി എംഡിഎംഎയുമായി പിടിയിൽ

MDMA

ഷൈജുവിനെ എക്‌സൈസ് സംഘം പിടികൂടിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 18, 2026, 02:00 AM | 1 min read

കായംകുളം

എക്‌സൈസ് സംഘത്തെ വാഹനം ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെട്ട കേസിലെ പ്രതി 30 ഗ്രാം എംഡിഎംഎയുമായി അറസ്‌റ്റിൽ. കൃഷ്‌ണപുരം ശാസ്‌താവിന്റെ അയ്യത്ത് ബി ഷൈജു (32) ആണ് പിടിയിലായത്. ഹരിപ്പാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എം മഹേഷിന്റെ നേതൃത്വത്തിൽ കായംകുളം, കാർത്തികപ്പള്ളി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ദേവികുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് തിങ്കൾ പുലർച്ചെ പിടികൂടിയത്. എംഡിഎംഎ സ്ഥിരം വിൽപ്പനക്കാരനാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഒരുമാസം മുന്പ്‌ ഇയാളെ ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വളഞ്ഞെങ്കിലും അവരെ ഇടിച്ച് തെറിപ്പിക്കാൻ ശ്രമിച്ച്‌ രക്ഷപ്പെട്ടിരുന്നു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിപണനം. പ്രിവന്റീവ് ഓഫീസർ എം റെനി, ഗ്രേഡ് പിഒമാരായ വി കെ രാജേഷ്‌കുമാർ, ജിയേഷ്, ആര്യാദേവി എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home