റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത വേണം
ജനവികാരം പ്രതിഫലിപ്പിച്ച് സത്യഗ്രഹം

ചേർത്തല
ചേർത്തല റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാതയും പൊലീസ് സ്‌റ്റേഷന് സമീപം റാംപും ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സത്യഗ്രഹം 17- ദിവസം പിന്നിട്ടു. ദേശീയപാതയോരത്ത് റെയിൽവേ സ്‌റ്റേഷന് സമീപം തിങ്കളാഴ്‌ചത്തെ സമരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ എസ് സാബു ഉദ്ഘാടനംചെയ്‌തു. നഗരസഭ കൗൺസിലർ ബി ഭാസി, കെ വി ജോർജ്, ജി രഞ്‌ജിത്ത് എന്നിവർ സംസാരിച്ചു. എറണാകുളത്തിനും ആലപ്പുഴയ്‌ക്കും ഇടയിലെ നഗരമായ ചേർത്തലയുടെ വികസനത്തിന് തടസമാകുംവിധവും റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശനവും പുറത്തിറങ്ങലും ബുദ്ധിമുട്ടിലാക്കുന്ന രീതിയിലും ദേശീയപാത വികസിപ്പിക്കുന്നതിന് എതിരെയാണ് സമരം. നഗരസഭ മുൻകൈയിൽ രൂപീകരിച്ച ജനകീയ സമിതി നേതൃത്വത്തിലെ സമരത്തിന് സാർവത്രിക പിന്തുണയാണ് ലഭിക്കുന്നത്. വയോജനങ്ങൾ 21ന് അണിചേരും കേരള സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ ജനകീയ സത്യഗ്രഹത്തിൽ 21ന് പങ്കെടുക്കും. ചേർത്തല മേഖല കമ്മിറ്റിയുടേതാണ് തീരുമാനം. എസ് പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി മോനി, സംസ്ഥാന കമ്മിറ്റിയംഗം ബി ശ്രീലത എന്നിവരുടെ നേതൃത്വത്തിലാകും സത്യഗ്രഹം.










0 comments