ad
Deshabhimani

എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

എഫ്എസ്ഇടിഒ പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി കെ  മഹേഷ് ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 18, 2026, 02:00 AM | 1 min read

പാലക്കാട്

ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് പ്രഖ്യാപനത്തിൽ സർക്കാർ സ്വീകരിച്ച വഞ്ചനാപരമായ നിലപാടിനെതിരെ എഫ്എസ്‌ഇടിഒ പ്രതിഷേധിച്ചു. പാലക്കാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ആർ സാജൻ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്‌തലവി, ഏരിയ സെക്രട്ടറി പി എം ബിജു, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ സുരേഷ്, ബി രാജേഷ്, രമേഷ് എന്നിവർ സംസാരിച്ചു. ബോണസിലും ഉത്സവബത്തയിലും അഡ്വാൻസിലും ഒരു രൂപ പോലും വർധനവരുത്തുവാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home