29ന് രാവിലെ ആറന്മുളയിലേക്ക്
ചെന്നിത്തല പള്ളിയോടം നീരണിഞ്ഞു

വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ ചെന്നിത്തല പള്ളിയോടം നീരണിഞ്ഞപ്പോൾ
മാന്നാർ
132–ാം തിരുവാറന്മുള ദർശനത്തിന് യാത്ര പോകാൻ ചെന്നിത്തല തെക്ക് 93–-ാം എൻഎസ്എസ് കരയോഗം പള്ളിയോടമാണ് വലിയപെരുമ്പുഴ പള്ളിയോട കടവിൽ നീരണിഞ്ഞത്. വഞ്ചിപ്പാട്ടും വായ്‌ക്കുരവയും വാദ്യമേളങ്ങളും ആരവമായി. 29ന് രാവിലെ 8.30ന് പള്ളിയോടം ആറന്മുളയ്‌ക്ക് യാത്രയാകും. പുലർച്ചെ അഞ്ചിന് വാലാടത്തുമഠം കേശവൻനമ്പൂതിരിയുടെ കർമികതത്വത്തിൽ പള്ളിയോട പുരയിൽ ചടങ്ങുകൾ ആരംഭിച്ചു. ചാലാ മഹാദേവക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി പള്ളിയോട പുരയിലെത്തി ക്യാപ്റ്റന് പട്ട് കൈമാറി. പ്രസിഡന്റ് ദിപു പടകത്തിൽ, സെക്രട്ടറി ഗോപാലകൃഷ്‌ണൻപിള്ള, ജോയിന്റ് സെക്രട്ടറി കെ എസ് ശശീന്ദ്രൻപിള്ള, ട്രഷർ കൃഷ്‌ണകുമാർ, വൈസ്‌പ്രസിഡന്റ് ശ്രീനാഥ്, പള്ളിയോട പ്രതിനിധികളായ രാകേഷ്, സന്തോഷ് ചാലാ, ക്യാപ്റ്റൻ സുധീഷ് കുമാർ, വൈസ് ക്യാപ്റ്റൻ കിരൺ കൃഷ്ണൻ, എൻഎസ്എസ് മാവേലിക്കര താലൂക് യൂണിയൻ പ്രസിഡന്റ് സുനിൽ ചന്ദ്രൻ, സെക്രട്ടറി സനീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.










0 comments