ad
Deshabhimani

കോടതി ബഹിഷ്കരിച്ച് 
അഭിഭാഷകരുടെ പ്രതിഷേധം

Lawyers' protest

അങ്കമാലിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകര്‍ നടത്തിയ പ്രതിഷേധയോഗം 
ബാർ അസോസിയേഷൻ പ്രസിഡന്റ്‌ എം ഒ ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 02:01 AM | 1 min read

അങ്കമാലി


ഞാറക്കൽ, പറവൂർ എറണാകുളം കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ടി എം ഡോൾഗോവിന്റെ വീടുകയറി ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച്‌ അങ്കമാലി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു. എതിർഭാഗത്തിനുവേണ്ടി വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരിൽ അഡ്വ. ഡോൾഗോവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി അച്ഛനെ മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


അസോസിയേഷൻ പ്രസിഡന്റ്‌ എം ഒ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാജി ജോസഫ്, ട്രഷറർ ജെറി വർഗീസ്, സി ഭാഗ്യലക്ഷ്മി, മഞ്ജു അഗസ്റ്റിൻ, അഖില ലൂയിസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home