ad
Deshabhimani

ഉറവകൾ വറ്റി, ചതുപ്പ്‌ മാഞ്ഞു

ഉറവ വറ്റിയ കലശമല

ഉറവ വറ്റിയ കലശമല

avatar
മുകേഷ് കൊങ്ങണൂർ

Published on Jul 07, 2026, 12:15 AM | 1 min read


കുന്നംകുളം

കാലവർഷമെത്തി ഒരു മാസം പിന്നിട്ടിട്ടും അഗതിയൂർ കലശമല ചോലയിലെ ഉറവകൾക്ക് ജീവൻ വച്ചില്ല. വർഷങ്ങൾക്കു മുമ്പുവരെ വേനലിലും നിറഞ്ഞൊഴുകിയിരുന്ന ഉറവകളാണ് മഴക്കാലത്തും വറ്റിക്കിടക്കുന്നത്‌. പ്രകൃതിദത്ത പൈതൃക പട്ടികയിലുൾപ്പെടുത്തി സംരക്ഷിക്കുന്ന അപൂർവ പ്രദേശമാണ്‌ ചതുപ്പ്‌ നിലനിർത്താനുള്ള ഇടപെടലില്ലാത്തതിനെത്തുടർന്ന്‌ സ്വാഭാവിക നാശത്തിന് വഴിയൊരുക്കുന്നത്. ഉയർന്ന ഭൂമികളിൽ നിന്നും കുത്തിയൊലിച്ചെത്തുന്ന ചരൽ മണ്ണ് ചോലയിലേക്ക് തുറന്നു വിടുന്നതാണ് ചതുപ്പിനു മുകളിൽ മറ്റൊരാവരണം സൃഷ്ടിക്കാൻ ഇടയാക്കിയത്. കലശമലയിൽ മുന്പ്‌ നടന്ന മണ്ണെടുപ്പുകൾ കൂടിയായതോടെ ചോലയിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ കുറഞ്ഞിരുന്നു. ചതുപ്പിൽ മാത്രം വളരുന്ന അപൂർവ കുളവെട്ടി മരങ്ങൾ കൊണ്ട് സമ്പന്നമായ ചോലയിൽ കാലവർഷം എത്തിയിട്ടും നീരൊഴുക്ക് ശക്തിപ്പെടാത്തത് ഇവയുടെ വംശനാശത്തിനുകൂടി കാരണമാകും. ലോകത്താകമാനമുള്ള മുന്നൂറോളം കുളവെട്ടികളിൽ 200 എണ്ണവും സ്ഥിതിചെയ്യുന്നത് കലശമലയിലെ ചോലക്കാട്ടിലാണ്. ചതുപ്പ് തൂർന്നതോടെ ഇവയുടെ വിത്ത് മുളച്ച് പുതിയ മരങ്ങൾ രൂപപ്പെടുന്നത് നിലച്ച സ്ഥിതിയാണ്‌. നാലുവർഷം മുമ്പ് പ്രകൃതിസ്നേഹികൾ മുളപ്പിച്ചെടുത്ത ചില മരത്തൈകൾ മാത്രമാണ് കുളവെട്ടിയുടെ പുതിയ തലമുറ മരങ്ങളായി ഇവിടെ അവശേഷിക്കുന്നത്. ഒഴുക്ക് നിലച്ചതോടെ ഇവയുടെ വളർച്ചയും ആശങ്കയിലാക്കിയിട്ടുണ്ട്. അധിനിവേശം സസ്യങ്ങളുടെ അനിയന്ത്രിത വളർച്ചയും പുതിയ നിർമിതികളും നീരൊഴുക്കിനെ ബാധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പോർക്കുളം പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ചോലക്കാട് ഇല്ലാതെയാകും. കലശമലയും നരിമടക്കുന്നും എ സി മൊയ്തീൻ എംഎൽഎയുടെ ശ്രമഫലമായി ജില്ലയിലെ മികച്ച വിനോദ സഞ്ചാരകേന്ദ്രമായി വളരുന്ന സമയത്താണ് ഇതിന്റെ താഴ്വാരത്തുള്ള ചോലക്കാടിന് നാശം സംഭവിക്കുന്നത്. ടൂറിസം കേന്ദ്രത്തിൽ കുളം നിർമിച്ച് വെള്ളം ശേഖരിച്ച് ചോലയിലേക്ക് ഉറവയായി എത്തിക്കാനുള്ള ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home