ലോട്ടറി ടിക്കറ്റിന്റെ ജിഎസ്ടി പിൻവലിക്കണം

ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ കൊടുങ്ങല്ലൂർ ഏരിയാ സമ്മേളനം ഇ ജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
ലോട്ടറി ടിക്കറ്റുകൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 40 ശതമാനം ജിഎസ്ടി പിൻവലിക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സിഐടിയു കൊടുങ്ങല്ലൂർ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി ഇ ജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം കെ പ്രതാപൻ അധ്യക്ഷനായി. പി പി അനിരുദ്ധൻ, പീറ്റർ റോഡ്രിക്സ്, ടി എസ് ഗോപിനാഥൻ, എം എസ് നാരായണൻ എന്നിവർ സംസാരിച്ചു.









0 comments