ad
Deshabhimani

സംഘാടക സമിതിയായി

കണ്ടശാങ്കടവ് ജലോത്സവം സെപ്​തം. 6ന്​

...

ജലോത്സവം സംഘാടക സമിതി യോഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 26, 2025, 12:09 AM | 1 min read


കണ്ടശാങ്കടവ്

ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ്​ ട്രോഫി കണ്ടശാങ്കടവ് ജലോത്സവം ആഗസ്​ത്​ 26ന്​ കൊടിയേറും. സെപ്​തംബർ 6 നാണ് ജലോത്സവം. വെള്ളിയാഴ്​ച വൈകിട്ട് നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്​ വി എസ് പ്രിൻസ് അധ്യക്ഷനായി. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ജില്ലാ പഞ്ചായത്തംഗം വി എൻ സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ കെ കെ ശശിധരൻ, വൈസ് പ്രസിഡന്റ്​ സിന്ധു ശിവദാസ്, മണലൂർ പഞ്ചായത്ത് പ്രസിഡന്റ്​ സൈമൺ തെക്കത്ത്, വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്​ ശാന്തി ഭാസി, രാഗേഷ് കണിയാംപറമ്പിൽ, ചാവക്കാട് തഹസിൽദാർ കിഷോർ, ജലവാഹിനി ബോട്ട് ക്ലബ്​ പ്രതിനിധി കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്​ വി എസ് പ്രിൻസ് (ചെയർമാൻ), ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്ത് (കൺവീനർ), തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ കെ സി പ്രസാദ് (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home