കെഎംഎസ്‌ആർഎ പ്രതിഷേധ റാലി

കെഎംഎസ്‌ആർഎ നടത്തിയ പ്രതിഷേധ റാലി സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം ആർ രാജൻ ഉദ്‌ഘാടനംചെയ്യുന്നു
തൃശൂർ
മനുഷ്യത്വരഹിതവും അധാർമികവുമായ വിപണനനയങ്ങൾ നടപ്പാക്കുന്ന മാനേജ്മെന്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎംഎസ്‌ആർഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. കോർപറേഷൻ ഓഫീസ് പരിസരത്ത് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം ആർ രാജൻ ഉദ്‌ഘാടനം ചെയ്തു. കെഎംഎസ്‌ആർഎ ജില്ലാ പ്രസിഡന്റ് ആർ ധനേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി ജി അജയൻ, ജില്ലാ സെക്രട്ടറി ആർ മഹേഷ് കുമാർ, ജോയിന്റ് സെക്രട്ടറി വി ബി വിബിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രോഷിത് ശശി, എൻ നാഗരാജൻ, ആർ രാം കുമാർ, ലിജോ ലാസർ, രശ്മി പ്രകാശ് എന്നിവർ സംസാരിച്ചു.










0 comments