ജില്ലയിൽ ജാഗ്രത
3 പേർക്ക് ഷിഗല്ല

സ്വന്തം ലേഖകർ
Published on Jun 14, 2026, 12:15 AM | 1 min read
തൃശൂർ\ വടക്കാഞ്ചേരി
ജില്ലയിൽ മൂന്നുപേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരിയിൽ സഹോദരങ്ങളായ കുട്ടികൾക്കും കോർപറേഷൻ പരിധിയിൽ ഒരു കുട്ടിക്കുമാണ് രോഗം. മംഗലം സൗത്ത് കനാൽ പാലം പരിസരത്ത് കുടുംബത്തിലെ ഏഴ്, നാല് വയസ്സുകാരായ സഹോദരനും സഹോദരിക്കുമാണ് രോഗം. ബുധനാഴ്ച കടുത്ത പനിയും ചർദിയും വയറുവേദനയും ദേഹാസ്വാസ്ഥ്യവുമായാണ് ഇവരെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചത്. പ്രാരംഭ ലക്ഷണങ്ങൾ കണ്ട് ഷിഗല്ലയെന്ന് സംശയം തോന്നി സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു. വെള്ളിയാഴ്ച ഇൗ ഫലം വന്നതിൽ ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചു. കുട്ടികളുടെ ആരോഗ്യ നിലമെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവർ കഴിഞ്ഞ ദിവസം വിവാഹസദ്യയിൽ നിന്നും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. ഏപ്രിലിൽ മധുരയിലും പോയിരുന്നു. തൃശൂർ കാച്ചേരി സ്വദേശിക്കും ഷിഗല്ലയാണെന്ന് പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. മെഡിക്കൽ കോളേജിൽ ഷിഗല്ലക്കായി പ്രത്യേക വാർഡ് തുറന്നു. ബോധവൽക്കരണവും ഉൗർജിതമാക്കി.










0 comments