ആഘോഷമായി മത്സ്യകൃഷി വിളവെടുപ്പ്

സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ വല വീശി മീൻ പിടിച്ച് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു
തൃപ്രയാർ
കുളം പിടുത്തത്തെ ഓർമപ്പെടുത്തി സംയോജിത മത്സ്യകൃഷി വിളവെടുപ്പ് ആഘോഷമായി. സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംയോജിത മത്സ്യകൃഷി നൂറ് മേനി വിളവെടുത്തു. വലപ്പാട് ഗവ.ആശുപത്രിക്ക് കിഴക്കുവശം ഡോ. സുഭാഷിണി മഹാദേവന്റെ കൃഷിയിടത്തിലെ കുളത്തിൽ കൃഷി ചെയ്ത വരാൽ, റോഹു, തിലാപ്പിയ, ആസാം വാള, നട്ടർ , തുടങ്ങി വിവിധ തരം മത്സ്യങ്ങളാണ് വിളവെടുത്തത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ വല വീശി മീൻ പിടിച്ച് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു അധ്യക്ഷനായി. കേരള കർഷക സംഘം ഏരിയ സെക്രട്ടറി അഡ്വ. വി കെ ജ്യോതി പ്രകാശ്, കെ എ വിശ്വംഭരൻ, ടി എസ് മധുസൂദനൻ, പി എസ് ഷജിത്ത്, കെ ബി ഹംസ, ഇ പി കെ സുഭാഷിതൻ, സുരേഷ് മഠത്തിൽ, അലോക് മോഹൻ, പി ഐ സജിത, ഡോ. സുഭാഷിണി മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു.









0 comments